LiveTV

Live

Kerala

‘ഉമ്മയുടെ ശബ്ദം കേട്ടിട്ട് 25 ദിവസമായി’ എറണാകുളം നഴ്സിങ് കോളേജിലെ കശ്മീര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍

‘ഞങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. നിങ്ങള്‍ക്കറിയുന്നത് പോലെ, കുടുംബമല്ലാതെ ഞങ്ങള്‍ക്ക് മറ്റ് വരുമാന മാര്‍ഗ്ഗമില്ല’

‘ഉമ്മയുടെ ശബ്ദം കേട്ടിട്ട് 25 ദിവസമായി’ എറണാകുളം നഴ്സിങ് കോളേജിലെ കശ്മീര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍

കഴിഞ്ഞ 25 ദിവസമായി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിക്കാതെ അശങ്കയില്‍ കഴിയുകയാണ് എറണാകുളം നഴ്സിങ് കോളേജിലെ കാശ്മീര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍. നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും ഇവര്‍ പറയുന്നു. എറണാകുളം ഗവണ്‍മെന്‍റ് നഴ്സിംഗ് കോളേജിലെ ബി.എസ്.സി വിദ്യാര്‍ഥികളാണ് ബാരമുള്ള സ്വദേശികളായ നദീമും, അഹമ്മദ് ഉബൈദും. കഴിഞ്ഞ 25 ദിവസത്തിലധികമായി ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. കോളേജില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു

ഞങ്ങള്‍ അഞ്ച് വിദ്യാര്‍ഥികളാണ് ഉള്ളത്. മൂന്നുപേര്‍ കഴിഞ്ഞ ആഴ്ച്ച വീട്ടിലേക്ക് പോയി. അവരെ കുറിച്ച് വിവരങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ 25 ദിവസമായി കുടുംബവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ഞാന്‍ ഉമ്മയുടെ ശബ്ദം കേട്ടിട്ട് 25 ദിവസമായി. ഞങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. നിങ്ങള്‍ക്കറിയുന്നത് പോലെ, കുടുംബമല്ലാതെ ഞങ്ങള്‍ക്ക് മറ്റ് വരുമാന മാര്‍ഗ്ഗമില്ല. 25 ദിവസമായി ആശയവിനിമയ സംവിധാനങ്ങള്‍ ഒന്നും ഇല്ല. ഓണം അവധിക്ക് വീട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ നിലവില്‍ ഇത് സാധ്യമാകുമോ എന്ന ആശങ്കയിലാണിവര്‍.