LiveTV

Live

Kerala

കേരളത്തിലേക്ക് ഒഴുകുന്ന പുഴയില്‍ തമിഴ്നാടിന്‍റെ അനധികൃത തടയണ

വിവിധ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന പുഴകളില്‍ തടയണ നിര്‍മ്മിക്കരുതെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് തമിഴ്നാട് സര്‍ക്കാറിന്‍റെ നടപടി.

കേരളത്തിലേക്ക് ഒഴുകുന്ന പുഴയില്‍ തമിഴ്നാടിന്‍റെ അനധികൃത തടയണ

കേരളത്തിലേക്ക് ഒഴുകുന്ന പുഴയില്‍ തമിഴ്നാട് അനധികൃതമായി തടയണ നിര്‍മ്മിച്ചു. പൊള്ളാച്ചി രാമപട്ടണം ഷേര്‍വഗാരന്‍ പാളയത്താണ് തമിഴ്നാട് സര്‍ക്കാര്‍ തടയണ നിര്‍മ്മിച്ചത്. വേനല്‍ കടുത്താല്‍ കോരയാര്‍, വരട്ടയാര്‍ പുഴകള്‍ വറ്റിവരളും. വിവിധ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന പുഴകളില്‍ തടയണ നിര്‍മ്മിക്കരുതെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് തമിഴ്നാട് സര്‍ക്കാറിന്‍റെ നടപടി.

തമിഴ്നാട് ഭാഗത്തെ കര്‍ഷകര്‍ക്ക് എല്ലാ സമയത്തും ജലലഭ്യത ഉറപ്പാക്കാനാണ് പുതിയ തടയണ. ഇത് കേരളത്തിലേക്ക് ഒഴുകുന്ന കോരയാര്‍, വരട്ടയാര്‍ പുഴകളിലെ നീരൊഴുക്ക് ഇല്ലാതാക്കും.എന്നാല്‍ തടയണ നിര്‍മിച്ചതിനെക്കുറിച്ച് കേരള സര്‍ക്കാര്‍ ഇതുവരെ അറിഞ്ഞിട്ടില്ല. വരുന്ന വേനലില്‍ പാലക്കാട് ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വലിയതോതിലുള്ള ജലക്ഷാമത്തിന് ഈ തടയണ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

എന്നിട്ടും പാലക്കാട് ജില്ലക്കാരനായ ജലവിഭവ മന്ത്രിക്കും ഇതേകുറിച്ച് വിവരമില്ല. എന്നാല്‍ പൊള്ളാച്ചി എം.എല്‍.എയും തമിഴ്നാട് നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായ വി.ജയരാമന്‍ തടയണ നിര്‍മ്മാണത്തിനിടെ ഇവിടം സന്ദര്‍ശിച്ചിരുന്നു. 6 തടയണകള്‍ കൂടി നിര്‍മിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുകയും ചെയ്തു. എന്നിട്ടും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് കേരള സര്‍ക്കാറിന്റെ വാദം.