LiveTV

Live

Kerala

പ്രളയ ബാധിതര്‍ക്കായി വേറിട്ടൊരു സമാഹരണ രീതിയുമായി ഒമ്പതാം ക്ലാസുകാരന്‍: പദ്ധതിക്ക് സര്‍ക്കാരിന്‍റെ അംഗീകാരം

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം മുതല്‍ എല്ലാ മാസവും 10 രൂപ വീതം മണിഓർഡർ ആയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്നുണ്ട് ആദര്‍ശ്

പ്രളയ ബാധിതര്‍ക്കായി വേറിട്ടൊരു സമാഹരണ രീതിയുമായി ഒമ്പതാം ക്ലാസുകാരന്‍: പദ്ധതിക്ക് സര്‍ക്കാരിന്‍റെ അംഗീകാരം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിനായി സ്കൂളുകളില്‍ മണി ബോക്സ് സ്ഥാപിക്കുകയെന്ന ഒന്‍പതാംക്ലാസുകാരന്‍റെ പദ്ധതിക്ക് സര്‍ക്കാരിന്‍റെ അംഗീകാരം. നാളെ മുതല്‍ എല്ലാ പൊതു വിദ്യാലയങ്ങളിലും മണി ബോക്സ് സ്ഥാപിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. തിരുവനന്തുരം സ്വദേശി ആദര്‍ശാണ് മണിബോക്സ് ആശയം മുന്നോട്ട് വെച്ചത്.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം മുതല്‍ എല്ലാ മാസവും 10 രൂപ വീതം മണിഓർഡർ ആയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം വൃന്ദാവന്‍ സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ് അടക്കുന്നുണ്ട്. ഇതറിഞ്ഞ മുഖ്യമന്ത്രി നേരിട്ട് ആദര്‍ശിനെ അഭിനന്ദിച്ചിരുന്നു. ഓരോ വിദ്യാലയത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഒരോ മണി ബോക്സ് സ്ഥാപിച്ച്, വർഷാവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോസ്റ്റ് ഓഫീസ് സംവിധാനം വഴി അത് സമർപ്പിക്കുകയെന്ന പദ്ധതിയാണ് ആദര്‍ശ് മുഖ്യമന്ത്രിക്ക് മുന്നില്‍വെച്ചത്.

തന്‍റെ നിര്‍ദേശം അംഗീകരിച്ചതിന്‍റെ സന്തോഷത്തിലാണ് ആദര്‍ശ്. "നാടിന്‍റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും" എന്ന് വാചകം ബോക്സില്‍ പതിപ്പിക്കും. സെപ്തംബർ ആറു വരെയാണ് തുക നിക്ഷേപിക്കാനുള്ള സമയം. സെപ്തംബർ ആറാം തിയതി ബോക്സ തുറക്കും. തുക എണ്ണിത്തിട്ടപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് അക്കൗണ്ട് മുഖേന അടയ്ക്കണമെന്നാണ് നിര്‍ദേശം.