LiveTV

Live

Kerala

മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയ ബഹ്റയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് ചെന്നിത്തല

സര്‍ക്കാര്‍ ഉത്തരവ് കയ്യിൽ കിട്ടിയിട്ടില്ലെന്നും തന്നെ ആര്‍ക്കും വിമര്‍ശിക്കാമെന്നും ഡി.ജി.പി പ്രതികരിച്ചു

 മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയ ബഹ്റയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് ചെന്നിത്തല

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയ ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡി.ജി.പി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ ഉത്തരവ് കയ്യിൽ കിട്ടിയിട്ടില്ലെന്നും തന്നെ ആര്‍ക്കും വിമര്‍ശിക്കാമെന്നും ഡി.ജി.പി പ്രതികരിച്ചു.

സംസ്ഥാന പൊലീസ് മേധാവി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നുവെന്ന പരാമര്‍ശം നടത്തിയതിനാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി ലോക്നാഥ് ബഹ്റ സര്‍ക്കാരിനെ സമീപിച്ചത്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി ഇന്നലെ രംഗത്ത് വന്നിരിന്നു. പ്രതിഷേധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി

ഡി.ജി.പിയുടെയും സര്‍ക്കാരി‍ന്റെയും നടപടി അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ച അമർത്തുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതിനിടെ സംഭവത്തില്‍ വിശദീകരണവുമായി ലോക്നാഥ് ബഹ്റയും രംഗത്ത് വന്നു.ആർക്കു വേണമെങ്കിലും തനിക്കെതിരെ വിമർശനമുയർത്താമെന്ന് ബെഹ്റ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡി.ജി.പിയുടേയും സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.