LiveTV

Live

Kerala

നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് റോഡിന് നടുവില്‍ കറങ്ങിത്തിരിഞ്ഞ് നിന്നു: വീഡിയോ

എം.സി റോഡിൽ അടൂർ നെല്ലിമൂട്ടിപ്പടി ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിന് സമീപമാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് റോഡിന് നടുവില്‍ കറങ്ങിത്തിരിഞ്ഞ് നിന്നു: വീഡിയോ

നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് അവസാനം നിന്നത്, റോഡിന് നടുവില്‍ കറങ്ങിത്തിരിഞ്ഞ്. എം.സി റോഡിൽ അടൂർ നെല്ലിമൂട്ടിപ്പടി ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിന് സമീപമാണ് അപകടമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കയാണ് ഇപ്പോള്‍.

തിരുവനന്തപുരത്ത് നിന്ന് മല്ലപ്പള്ളിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് ബ്രേക്ക് ജാമായതിനെ തുടർന്ന് റോഡിന്റെ മധ്യഭാഗത്ത് വെച്ച് വട്ടം കറങ്ങിയത്. എന്നാൽ റോഡിൽ നിന്ന് തെന്നി മാറാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

സംഭവ സമയം ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. റോഡിന് നടുവില്‍ ബസ് കറങ്ങിത്തിരിഞ്ഞതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. എതിരെ കൂടുതൽ വാഹനങ്ങൾ വരാത്തതും അനുഗ്രഹമായി. അപകട സമയം മഴപെയ്ത് റോഡിൽ വഴുക്കലും ഉണ്ടായിരുന്നു. കൂടാതെ ഈ ഭാഗം ഇറക്കവുമാണ്. വഴുക്കലും ഇറക്കവും കൂടിയായതോടെ ഡ്രൈവര്‍ക്ക് ബസിന്‍റെ മേല്‍ ഉണ്ടായിരുന്ന നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.