LiveTV

Live

Kerala

‘യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണം കമ്മറ്റി കൂടി എടുത്ത തീരുമാനം’

കാമ്പസില്‍ എന്താണ് നടക്കുന്നതെന്ന് പാര്‍ട്ടിക്ക് കൃത്യമായി അറിയില്ലെന്നും അഖില്‍ ചന്ദ്രന്‍ പറഞ്ഞു.

‘യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണം കമ്മറ്റി കൂടി എടുത്ത തീരുമാനം’

എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് തന്നെ ആക്രമിച്ചതെന്ന് യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ കുത്തേറ്റ അഖിൽ ചന്ദ്രൻ. പ്രതികളായ ശിവരഞ്ജിത്തും നസീമും നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ മുമ്പ് സംഘർഷമുണ്ടായപ്പോൾ പാർട്ടി ഇടപെട്ട് പരിഹരിച്ചുവെന്നും അഖിൽ ചന്ദ്രൻ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജ് അക്രമ സംഭവത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ ആദ്യമായാണ് മാധ്യമങ്ങളെ കാണുന്നത്. കുത്തേറ്റ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ വികാരഭരിതമായി പ്രതികരണം. യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് തന്നെ ആക്രമിച്ചതെന്നും, നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും അഖിൽ പറഞ്ഞു.

ഇഷ്ടപ്പെടാത്തവരെ കൈകാര്യം ചെയ്യാൻ ക്യാംപസിൽ ഇടിമുറി ഉണ്ടായിരുന്നു. നേതാക്കൾ പെൺകുട്ടികളെയടക്കം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, ശിവരഞ്ജിത്തും നസീമുമാണ് ഇക്കാര്യങ്ങൾക്ക് നേതൃത്വം നൽകിയതെന്നും അഖിൽ.

കോളജില്‍ നിര്‍ബന്ധിത പണപ്പിരിവ് പതിവായിരുന്നു. നസീമും, ശിവരഞ്ജിത്തും പറയുന്നതാണ് യൂണിവേഴ്സിറ്റി കോളേജിൽ നടന്നിരുന്നതെന്നും എന്താണ് നടക്കുന്നതെന്ന് പാർട്ടിക്ക് അറിയില്ലായിരുന്നുവെന്നും അഖിൽ പറഞ്ഞു. കൂടാതെ മുൻപ് നടന്ന സംഘർഷങ്ങൾ സി.പി.എം ഇടപെട്ട് പരിഹരിച്ചിരുന്നുവെന്നും അഖിൽ വ്യക്തമാക്കി.