LiveTV

Live

Kerala

ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കണമെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം മാറ്റണമെന്ന് സി.പി.എം പഞ്ചായത്ത് അംഗം

ഈ ശബ്ദസന്ദേശം ഇതിനകം നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്...

ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കണമെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം മാറ്റണമെന്ന് സി.പി.എം പഞ്ചായത്ത് അംഗം

ലൈഫ് ഭവന പദ്ധതി പ്രകാരം വീട് ലഭിക്കണമെങ്കില്‍ സമൂഹ മാധ്യമത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രൊഫൈല്‍ ചിത്രം മാറ്റാന്‍ ആവശ്യപ്പെട്ട് സി.പി.എം പഞ്ചായത്തംഗത്തിന്റെ ഫോണ്‍ സംഭാഷണം. മലപ്പുറം ചങ്ങരംകുളം സ്വദേശി ഗഫൂറിനാണ് ദുരനുഭവം. വിഷയത്തില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഗഫൂര്‍.

വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിക്കുന്ന ഗഫൂര്‍, ലൈഫ് ഭവനപദ്ധതി പ്രകാരം അപേക്ഷിച്ച വീടിന്റെ പുരോഗതി പലപ്പോഴായി അന്വേഷിച്ചിരുന്നു. ഇതിനിടെ തന്റെ ഫോണില്‍ വിളിച്ച പഞ്ചായത്ത് അംഗം സത്യന്‍, മോശമായി സംസാരിച്ചെന്നും രാഹുല്‍ ഗാന്ധിയുടെ പ്രൊഫൈല്‍ ചിത്രം മാറ്റിയില്ലെങ്കില്‍ വീട് ലഭിക്കില്ല എന്ന് പറഞ്ഞെന്നുമാണ് ആക്ഷേപം. ഈ ശബ്ദസന്ദേശം ഇതിനകം നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ അസഭ്യം പറയുന്നതും ശബ്ദ സന്ദേശത്തിലുണ്ട്.

നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സത്യന്‍ മറ്റൊരു ഫോണ്‍ സംഭാഷണത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് പ്രസിഡന്റ സ്ഥാനം രാജിവെച്ചത്.

പഞ്ചായത്ത് സഹായിച്ചില്ലെങ്കില്‍ ഗഫൂറിനെ സഹായിക്കുമെന്ന് ഹൈബി ഈഡന്‍

ചങ്ങരംകുളത്തെ ഗഫൂറുമായി ഫോണില്‍ സംസാരിച്ചതായി ഹൈബി ഈഡന്‍ എം.പി പറഞ്ഞു. നാനാമുക്ക് പഞ്ചായത്തിലെ ഗഫൂറിന് ലൈഫ് ഭവന പദ്ധതി പ്രകാരം തുക കൈമാറാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെങ്കില്‍, തന്റെ തണല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗഫൂറിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്നും ഹൈബി അറിയിച്ചിട്ടുണ്ട്.

ചങ്ങരംകുളത്തെ ഗഫൂറുമായി ഞാൻ ഇപ്പോൾ ഫോണിൽ സംസാരിച്ചു. രാഹുൽഗാന്ധിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയതിന്റെ പേരിൽ ലൈഫ്...

Posted by Hibi Eden on Saturday, August 31, 2019