LiveTV

Live

Kerala

എല്ലാ മഴക്കാലത്തും വീടിനകത്ത് രണ്ടാള്‍ പൊക്കത്തില്‍ വെള്ളം: മാറ്റിത്താമസിപ്പിക്കണമെന്ന ആവശ്യവുമായി പരക്കുനി കോളനിവാസി

25 വര്‍ഷത്തിലധികം പഴക്കമുള്ള വീടുകളിലോരോന്നിലും നാലും അഞ്ചും കുടുംബങ്ങളാണ് താമസിക്കുന്നത്. ഒരാഴ്ച വെള്ളം നിന്നതോടെ പലവീടുകളും അപകട ഭീഷണി നേരിടുന്നുമുണ്ട്

 എല്ലാ മഴക്കാലത്തും വീടിനകത്ത് രണ്ടാള്‍ പൊക്കത്തില്‍ വെള്ളം: മാറ്റിത്താമസിപ്പിക്കണമെന്ന ആവശ്യവുമായി പരക്കുനി കോളനിവാസി

സ്ഥിരമായി പ്രളയക്കെടുതി നേരിടുന്ന വയനാട് പനമരത്തെ പരക്കുനി കോളനിവാസികളുടെ മുഴുവന്‍ വീടുകളിലും ഇത്തവണ രണ്ടാള്‍ പൊക്കത്തിലാണ് വെള്ളം കയറിയത്. കാലപ്പഴക്കം ചെന്ന വീടുകളില്‍ പലതും തകര്‍ച്ചയുടെ വക്കിലാണിവിടെ. കോളനി ഒന്നടങ്കം മാറ്റിത്താമസിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പണിയ വിഭാഗത്തില്‍ പെട്ട 67 ആദിവാസി കുടുംബങ്ങളാണ് പനമരം പുഴയോരത്തെ പരക്കുനി കോളനിയില്‍ കഴിയുന്നത്.

പ്രളയകാലത്ത് സ്ഥിരമായി വീടൊഴിഞ്ഞ് പോകുന്ന ഇവര്‍ തിരിച്ചുവരുമ്പോള്‍ നിത്യോപയോഗ വസ്തുക്കള്‍ പോലും നശിച്ചു പോയിരിക്കും. പിന്നെ എല്ലാം ആദ്യം മുതല്‍ ഉണ്ടാക്കിയെടുക്കണം. 25 വര്‍ഷത്തിലധികം പഴക്കമുള്ള വീടുകളിലോരോന്നിലും നാലും അഞ്ചും കുടുംബങ്ങളാണ് താമസിക്കുന്നത്. ഒരാഴ്ച വെള്ളം നിന്നതോടെ പലവീടുകളും അപകട ഭീഷണി നേരിടുന്നുമുണ്ട്.

പുഴയോരത്തെ കരയിടിച്ചില്‍ ഇവര്‍ക്ക് മറ്റൊരു ഭീഷണിയാണ്. കോണ്‍ഗ്രീറ്റ് ചോര്‍ന്നൊലിക്കുന്ന വീടുകളിലെ സ്ത്രീകള്‍ രാത്രി ഉറക്കമൊഴിച്ച് കുട്ടികള്‍ക്ക് കാവല്‍ നില്‍ക്കുകയാണിവിടെ.കോളനിയോട് ചേര്‍ന്ന മറ്റു വീടുകളിലും വെള്ളം കയറിയതിനാല്‍ വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.