LiveTV

Live

Kerala

നടുഭാഗം ചുണ്ടന് നെഹ്‍റു ട്രോഫി

കാരിച്ചാല്‍ ചുണ്ടന്‍, ചമ്പക്കുളം ചുണ്ടന്‍, ദേവസ് ചുണ്ടന്‍ എന്നിവരാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.

നടുഭാഗം ചുണ്ടന് നെഹ്‍റു ട്രോഫി

അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി ജലമേളയില്‍ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. ചമ്പക്കുളം ചുണ്ടനെ തുഴപ്പാടുകളുടെ അകലത്തില്‍ പിന്തള്ളിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ഒന്നാമതെത്തിയത്.

വള്ളംകളി പ്രേമികളില്‍ ആവേശം വാരി വിതറുന്നതായിരുന്നു ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരം. കാരിച്ചല്‍, ചമ്പക്കുളം, ദേവസ്, നടുഭാഗം എന്നീ ചുണ്ടന്‍ വള്ളങ്ങള്‍ വാശിയോടെ പുന്നമടക്കയലില്‍ തുഴയെറിഞ്ഞു. 4 മിനിറ്റ് 23 സെക്കന്റ് സമയം കൊണ്ട് നടുഭാഗം ചുണ്ടന്‍ ലക്ഷ്യം കണ്ടു.

യു.ബി.സി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ രണ്ടും പൊലീസ് ക്ലബിന്റെ കാരിച്ചാല്‍ ചുണ്ടന്‍ മൂന്നും സ്ഥാനം നേടി.

രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെയാണ് ജലോത്സവത്തിന് തുടക്കമായത്. ഉച്ചയ്ക്ക് പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സച്ചിന്‍ ടെന്‍ഡുക്കറായിരുന്നു മുഖ്യാത്ഥിതി. സാംസ്‌കാരിക പരിപാടികളും അഭ്യാസ പ്രകടനങ്ങളും അരങ്ങേറി.