LiveTV

Live

Kerala

സ്വന്തം കൊടി തലതിരിച്ച് പിടിച്ച് എം.എസ്.എഫ് പുലിവാല് പിടിച്ചു

30 എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം കോളേജിലെത്തി അന്വേഷണം നടത്തി.

സ്വന്തം കൊടി തലതിരിച്ച് പിടിച്ച് എം.എസ്.എഫ് പുലിവാല് പിടിച്ചു

സ്വന്തം സംഘടനയുടെ കൊടി തല തിരിച്ച് പിടിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് എം.എസ്.എഫുകാര്‍. കോഴിക്കോട് പേരാമ്പ്ര സില്‍വര്‍ കോളജിലെ എം.എസ്.എഫ് പ്രവര്‍ത്തകരാണ് കൊടി പിടിക്കാനറിയാതെ കേസില്‍ കുടുങ്ങിയത്.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണത്തിനിടെയാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പതാക തലതിരിച്ച് പിടിച്ചത്. ഇതിന് പുറമെ എം.എസ്.എഫ് എന്ന് പതാകയില്‍ രേഖപ്പെടുത്തിയിരുന്നതുമില്ല. ഇതോടെ പേരാമ്പ്ര സില്‍വര്‍ കോളേജിലെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്ന പരാതി പോലീസ് സ്റ്റേഷനിലെത്തി.

30 എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാകിസ്ഥാന്‍ പതാകയോട് സാമ്യമുള്ള പതാക ഉയര്‍ത്തി എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തകര്‍ പതാക സ്റ്റേഷനില്‍ ഹാജരാക്കി. പതാക തല തിരിച്ച് ഉപയോഗിച്ചതും എം.എസ്.എഫ് എന്ന് എഴുതാതിരുന്നതും ആണ് തെറ്റിദ്ധാരണക്ക് കാരണം എന്ന് നേതാക്കാള്‍ പറഞ്ഞു.

ക്യാംപസിനകത്ത് ഈ പതാക ഉയര്‍ത്തിയത് ശരിയായ രീതിയില്‍ തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോയും എം.എസ്.എഫ് പ്രവര്‍ത്തകര്‍ കാണിച്ചു. സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം കോളേജിലെത്തി അന്വേഷണം നടത്തി.