മാണി സി. കാപ്പന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ളാലം ബ്ലോക്ക് പഞ്ചായത്തില്‍ അസിസ്റ്റന്റ് റിട്ടേണ്‍ ഓഫീസര്‍ക്ക് മുമ്പാകെയാണ് മാണി സി. കാപ്പന് പത്രിക സമര്‍പ്പിച്ചത്

പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്തില്‍ അസിസ്റ്റന്റ് റിട്ടേണ്‍ ഓഫീസര്‍ക്ക് മുമ്പാകെയാണ് മാണി സി. കാപ്പന് പത്രിക സമര്‍പ്പിച്ചത്. ഓണാവധി തുടങ്ങും മുമ്പെ പാലായിലെ കോളജുകളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി. കാപ്പന്.
എല്‍.ഡി.എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസം പിന്നിട്ടു. ഓണം അവധി ആരംഭിക്കും മുമ്പെ പാലാ മണ്ഡലത്തിലെ വിവിധ കോളജുകളിലെത്തി യുവാക്കളുടെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി കാപ്പന്. മുന്‍ ദേശീയ വോളിബോള്‍ താരം കൂടിയായ അദ്ദേഹം പാലാ സെന്റ്. തോമസ് കോളജ് സംഘടിപ്പിച്ച ഇന്റര്‍ കോളിജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ കാണാനും സമയം കണ്ടെത്തി.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തി നേരിട്ട് കൂടുതല്‍ ആളുകളെ കണ്ട് വോട്ടഭ്യര്‍ഥിക്കാനുള്ള ശ്രമമാകും മാണി സി. കാപ്പന് ആദ്യഘട്ടത്തില്‍ നടത്തുക. അടുത്ത മൂന്നു ദിവസം പഞ്ചായത്ത് കണ്‍വന്‍ഷനും, നാലാം തീയതി നിയോജകമണ്ഡലം കണ്‍വന്‍ഷനും നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുന്നത്.