LiveTV

Live

Kerala

പാലായില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു

ജോസ് കെ മാണി പക്ഷത്തെ തർക്കങ്ങൾ തങ്ങൾക്ക് ബോണസായിരിക്കുമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു

പാലായില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു

പാലായിലെ എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്തിൽ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ജോസ് ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ ബോണസാണെന്ന് പത്രിക സമര്‍പ്പിച്ച ശേഷം മാണി സി കാപ്പന്‍ പ്രതികരിച്ചു.

രാവിലെ ളാലം സെന്റ് മേരീസ് പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷം പാലാ ജനറൽ ആശുപത്രി പരിസരത്ത് കടകളിലും മറ്റും കയറി വോട്ട് ചോദിച്ചായിരുന്നു മാണി സി കാപ്പൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. കെട്ടിവെയ്ക്കാനുള്ള പണം ഓട്ടോ തൊഴിലാളികൾ കൈമാറി. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനത്തിലും പങ്കെടുത്തു.

പിന്നാലെ പ്രവർത്തകർക്കും സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനും ഒപ്പം ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി. ബി.ഡി.ഒ ദിൽഷാദ് മുമ്പാകെ പത്രിക സമർപ്പിച്ചു. ജോസ് കെ മാണി പക്ഷത്തെ തർക്കങ്ങൾ തങ്ങൾക്ക് ബോണസായിരിക്കുമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. നിരവധി പ്രവർത്തരും പത്രികാ സമർപ്പണത്തിന് ഒപ്പം എത്തി.