LiveTV

Live

Kerala

വീടാക്രമിച്ചവരെ പിടിച്ചില്ല; സംഭവത്തില്‍‌ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ചെയ്യാത്ത കുറ്റത്തിനാണ് കേസ്സെടുത്തതെന്ന് പറഞ്ഞപ്പോള്‍ പിഴയടച്ചാല്‍ തീരാവുന്നതേ ഉള്ളൂ എന്നായിരുന്നു പോലീസ് ഭാഷ്യമെന്നും അതിന് താന്‍ തയ്യാറല്ലെന്നും അപര്‍ണ്ണ പറഞ്ഞു

വീടാക്രമിച്ചവരെ പിടിച്ചില്ല; സംഭവത്തില്‍‌ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

വീടാക്രമിച്ചതിൽ പ്രതികളെ കണ്ടെത്താൻ സാധിച്ചില്ലെന്ന് പറഞ്ഞ് കേസവസാനിപ്പിച്ച പോലീസ് , അതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ നടപടിയുമായി മുന്നോട്ട്. അധ്യാപികയായ അപർണ്ണ ശിവകാമിക്കാണ് കേസിൽ കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് ലഭിച്ചത്. പ്രതിഷേധ പരിപാടിയുടെ സംഘാടക അല്ലാതിരുന്നിട്ടും തനിക്കെതിരെ കേസ്സെടുത്തതിൽ ദുരൂഹതയുണ്ടെന്ന് അപർണ്ണ ശിവകാമി പറഞ്ഞു. ശബരിമലയില്‍ പോകാന്‍ താത്പര്യം പ്രകടിപ്പിച്ച യുവതികള്‍ക്കൊപ്പം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തതിന്‍റെ പേരിലായിരുന്നു അപര്‍ണ്ണ ശിവകാമിയുടെ വീടിന് നേരെ അക്രമമുണ്ടായത്.

തുടര്‍ന്ന് കോഴിക്കോട്ടെ സാംസ്കാരിക പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ അപർണ്ണ സംസാരിച്ചു . ഇതിനാണ് അപർണ്ണ ശിവകാമിയുടെ പേരില്‍ കേസ്സെടുത്തത്. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പോലും കേസ്സെടുക്കാതെയാണ് തനിക്കെതിരെ കേസ്സെടുത്തതെന്ന് അപര്‍ണ്ണ ശിവകാമി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് കേസ്സെടുത്തതെന്ന് പറഞ്ഞപ്പോള്‍ പിഴയടച്ചാല്‍ തീരാവുന്നതേ ഉള്ളൂ എന്നായിരുന്നു പോലീസ് ഭാഷ്യമെന്നും അതിന് താന്‍ തയ്യാറല്ലെന്നും അപര്‍ണ്ണ പറഞ്ഞു.