LiveTV

Live

Kerala

‘വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക ലക്ഷ്യം’; മലപ്പുറത്ത് അയ്യപ്പക്ഷേത്രം ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതി രാമകൃഷ്ണന്‍ അറസ്റ്റില്‍

പ്രതിയെ തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

‘വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക ലക്ഷ്യം’; മലപ്പുറത്ത് അയ്യപ്പക്ഷേത്രം ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതി രാമകൃഷ്ണന്‍ അറസ്റ്റില്‍

മലപ്പുറം വളാഞ്ചേരി സി.കെ പാറ ശ്രീ ധർമശാസ്താ ക്ഷേത്രം ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ക്ഷേത്ര പരിസരത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ച് മലിനപ്പെടുത്തിയ സംഭവത്തിലാണ് പ്രധാന പ്രതി വടക്കുംപുറം സ്വദേശി രാമകൃഷ്ണനെ വളാഞ്ചേരി സബ് ഇൻസ്പെക്ടർ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. മതസ്പർദ്ധ ഉണ്ടാക്കാനാണ് പ്രതി കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ആഗസ്റ്റ് 27ന് രാത്രിയായിരുന്നു സി.കെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിനുനേരെ ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ഭാഗമായ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു.

ക്ഷേത്രത്തിനെതിരായ ആക്രമണം ആസൂത്രിതമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ ആരോപിച്ചിരുന്നു. തൊഴുവാനൂര്‍ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം 45 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പുനരുദ്ധരിച്ച് പൂജ തുടങ്ങിയത്.