LiveTV

Live

Kerala

റിലയന്‍സിന് കേബിള്‍ വലിക്കാന്‍ വൈദ്യുത പോസ്റ്റ്; പ്രതിഷേധം ശക്തമാകുന്നു

ബോർഡിന്റെ വിതരണശൃംഖല ജിയോയ്ക്ക് നൽകുന്നത് കെ-ഫോൺ പദ്ധതിയെയും വൈദ്യുതി സുരക്ഷയെയും ബാധിക്കുമെന്നാണ് ബോർഡിലെ തൊഴിലാളി സംഘനകളുടെ നിലപാട്

റിലയന്‍സിന് കേബിള്‍ വലിക്കാന്‍ വൈദ്യുത പോസ്റ്റ്; പ്രതിഷേധം ശക്തമാകുന്നു

വൈദ്യുത പോസ്റ്റുകളിൽ റിലയൻസ് ജിയോയുടെ കേബിൾ വലിക്കുന്നതിനെതിരേ ചെറുകിട കേബിൾ ഓപ്പറേറ്റർമാർ പ്രതിഷേധം ശക്തമാക്കുന്നു. 'ഫൈബർ ടു ഹോം' പദ്ധതി പ്രകാരം അഞ്ചുലക്ഷം പോസ്റ്റുകളിലൂടെ കേബിൾ വലിക്കാനാണ് ജിയോക്ക് അനുമതി നൽകാനൊരുങ്ങുന്നത്. ചെറുകിട സംരംഭങ്ങളെ സംരക്ഷിക്കാത്ത തീരുമാനമാണ് സർക്കാരിന്റേതെന്നാണ് കേബിൾ ഓപ്പറേറ്റർമാരുടെ നിലപാട്.

വൈദ്യൂദി ബോർഡിന്റെ തീരുമാനത്തിനെതിരെ ഭരണപക്ഷാനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സി.ഐ.ടി.യുവും രംഗത്തുണ്ട്.

വർഷം 459 രൂപ വീതം വാടകയ്ക്ക് അഞ്ചു വർഷത്തേക്ക് വൈദ്യുത പോസ്റ്റുകളിലൂടെ കേബിൾ വലിക്കാൻ അനുവദിക്കണമെന്നാണ് റിലയൻസ് ജിയോയുടെ അപേക്ഷ. ഒരു ലക്ഷം പോസ്റ്റുകളിലാണ് ആദ്യ ഘട്ടത്തിൽ കേബിളിടുക. ജിയോയുടെ അപേക്ഷ ബോർഡ് സർക്കാരിന് കൈമാറുകയും സാധ്യതാ പഠനത്തിന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുത ബോർഡിന്റെ തിരുമാനം ചെറുകിട കേബിൾ സംരംഭകരെ സാരമായി ബാധിക്കും. അതിനാൽ തീരുമാനത്തിൽ ബോർഡ് നിന്ന് പിന്തിരിയണമെന്ന് കേബിൾ ഓപ്പറേറ്റർമാർ ആവശ്യപ്പെടുന്നു.

ബോർഡിന്റെ വിതരണശൃംഖല ജിയോയ്ക്ക് നൽകുന്നത് കെ-ഫോൺ പദ്ധതിയെയും വൈദ്യുതി സുരക്ഷയെയും ബാധിക്കുമെന്നാണ് ബോർഡിലെ തൊഴിലാളി സംഘനകളുടെ നിലപാട്. ഈ ശൃംഖല ഉപയോഗപ്പെടുത്തി 20 ലക്ഷം ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന പദ്ധതിയാണ് കെ-ഫോൺ. 2015-ൽ ഇതേ ആവശ്യവുമായി റിലയൻസ് വന്നപ്പോൾ വൈദ്യുതി ബോർഡിൽനിന്ന് തന്നെ ശക്തമായ എതിർപ്പുണ്ടായിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അരലക്ഷം പോസ്റ്റുകളിൽ കേബിൾ വലിക്കാൻ അനുമതി നൽകിയിരുന്നത്. ഈ കരാർ കഴിയുന്ന മുറക്ക് മുൻ തീരുമാനവും പിൻവലിക്കണമെന്നും സിഐടിയു അടക്കമുള്ള സംഘടനകളുടെ നിലപാട്.