LiveTV

Live

Kerala

പി.എസ്.സി ക്രമക്കേട്; ഹെെക്കോടതി വിധി സര്‍ക്കാറിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പി.എസ്.സി ചെയർമാൻ രാജി വെക്കണമായിരുന്നു എന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

പി.എസ്.സി ക്രമക്കേട്; ഹെെക്കോടതി വിധി സര്‍ക്കാറിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം

പി.എസ്.സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തും സർക്കാരിനെ വിമർശിച്ചു പ്രതിപക്ഷം രംഗത്ത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പി.എസ്.സി പരീക്ഷാ ക്രമക്കേട് ഇനിയെങ്കിലും സി.ബി.ഐക്ക് വിടാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Also read: പി.എസ്.സി പരീക്ഷ തട്ടിപ്പ്; സ്വതന്ത്ര ഏജന്‍സി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

പി.എസ്‌.സിയിൽ അന്വേഷിക്കാൻ ഒന്നുമില്ല എന്ന നിലപാട് എടുത്ത മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി എന്നും ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, സ്വതന്ത്ര അന്വേഷണമെന്ന ഹൈക്കോടതി നിർദേശം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പി.എസ്.സി ചെയർമാൻ രാജി വെക്കണമായിരുന്നു എന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.