LiveTV

Live

Kerala

എടച്ചോളി പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതേ വിട്ടു

തലശേരി നഗരസഭ ചെയര്‍മാന്‍ സി.കെ രമേശനടക്കം എട്ട് സി.പി.എം പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്

 എടച്ചോളി പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതേ വിട്ടു

കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനായ എടച്ചോളി പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതേ വിട്ടു.തലശേരി നഗരസഭ ചെയര്‍മാന്‍ സി.കെ രമേശനടക്കം എട്ട് സി.പി.എം പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്.

കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി . 2005 ഒക്ടോബര്‍ 13ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കോടിയേരി മൂഴിക്കരയിലെ സ്റ്റേഷനറി കടയില്‍ വെച്ച് പ്രേമനെ പ്രതികള്‍ രാഷ്ട്രീയ വിരോധത്തെ തുടര്‍ന്ന് ആക്രമിച്ചെന്നാണ് കേസ്.തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് പ്രേമന്‍ മരിച്ചത്.