LiveTV

Live

Kerala

എന്‍.സി.പിയിലെ തര്‍ക്കത്തിന് പരിഹാരമായില്ല

വലിയ ശക്തിയൊന്നുമല്ല. പക്ഷെ ഉഴവൂര്‍ വിജയനെ അനുകൂലിക്കുന്നവര്‍ക്ക് പാലായില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും

എന്‍.സി.പിയിലെ തര്‍ക്കത്തിന് പരിഹാരമായില്ല

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കിലും എന്‍.സി.പിയിലെ തര്‍ക്കത്തിന് പരിഹാരമായില്ല. ഉഴവൂര്‍ വിജയന്‍ അനുകൂലികള്‍ ഇപ്പോഴും മാണി സി. കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇടത് പക്ഷം.

വലിയ ശക്തിയൊന്നുമല്ല. പക്ഷെ ഉഴവൂര്‍ വിജയനെ അനുകൂലിക്കുന്നവര്‍ക്ക് പാലായില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇതാണ് എല്‍.ഡി.എഫിനുള്ള ഏക ആശങ്ക പ്രശ്നം പരിഹരിക്കണമെന്ന നിര്‍ദ്ദേശം എല്‍ഡിഎഫ് നല്കിയിട്ടുണ്ടെങ്കിലും മാണി സി. കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഇവര്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ല. ആയതിനാല്‍ ഉഴവൂരിന്റെ വീട്ടിലെത്തി വോട്ട് ചോദിച്ച് പ്രശ്നം പരിഹരിക്കാനാണ് മാണി സി. കാപ്പന്‍ ആലോചിക്കുന്നത്.

ഉഴവൂരിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇതുവരെ ഉഴവൂര്‍ വിജയന്‍ അനുകൂലികള്‍ പിന്‍വലിച്ചിട്ടില്ല. വിമതരെയെല്ലാം തോമസ് ചാണ്ടി വിഭാഗം ജില്ല കമ്മിറ്റിയില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഇതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം.