LiveTV

Live

Kerala

മുത്തൂറ്റ് സമരം; ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച ജീവനക്കാരെ സി.ഐ.ടി.യു തടഞ്ഞെന്ന് പരാതി

കഴിഞ്ഞ പതിനൊന്ന് ദിവസമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് ഫൈനാൻസിയേഴ്സിന്റെ ശാഖകളിൽ സമരം നടക്കുകയാണ്.

മുത്തൂറ്റ് സമരം; ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച  ജീവനക്കാരെ സി.ഐ.ടി.യു  തടഞ്ഞെന്ന് പരാതി

സമരം മറികടന്ന് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച മുത്തൂറ്റ് ഫൈനാൻസിയേഴ്സിലെ ഒരു വിഭാഗം ജീവനക്കാരെ സി.ഐ.ടി.യു ജീവനക്കാർ തടഞ്ഞു. തിരുവനന്തപുരം വഴുതക്കാടുള്ള സോണൽ ഓഫീസിലാണ് സംഭവം.

കഴിഞ്ഞ പതിനൊന്ന് ദിവസമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് ഫൈനാൻസിയേഴ്സിന്റെ ശാഖകളിൽ സമരം നടക്കുകയാണ്. ശമ്പള വർധനവ് ആവശ്യപ്പെട്ട് നടത്തുന്ന സമരം കാരണം 650 ശാഖകളുടെ പ്രവർത്തനം നിലച്ചു. അനാവശ്യ സമരമെന്നാണ് ഒരു വിഭാഗം ജീവനക്കാർ പറയുന്നത്.

തിരുവനന്തപുരം വഴുതക്കാടുള്ള സോണൽ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ച ജീവനക്കാരെയാണ് സി.ഐ.ടി.യു വിഭാഗം ജീവനക്കാർ തടഞ്ഞത്. മുത്തൂറ്റ് ഫിനാന്‍സിലെ പ്രശ്നങ്ങളുടെ പേരില്‍ സി.ഐ.ടി.യുവിനെ പഴിചാരുന്നത്, വിഷയത്തില്‍‌ നിന്നും ഒളിച്ചോടാനുള്ള മാനേജ്മെന്‍റിന് തന്ത്രത്തിന്‍റെ ഭാഗമാണെന്ന് എളമരം കരീം എം.പി പറഞ്ഞു.