LiveTV

Live

Kerala

മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി  

ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവരെത്തിയത്

മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി  

മലേഷ്യയില്‍ ജോലി തട്ടിപ്പിന് ഇരയായി കുടുങ്ങിയ മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവരെത്തിയത്. തട്ടിപ്പിന് ഇരയായി നിരവധി പേര്‍ നാട്ടില്‍ നിന്നും മലേഷ്യയിലേക്ക് എത്തുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇവരെ തിരികെ എത്തിക്കുകയായിരുന്നു.

ഇന്നലെ രാത്രി 11.30 യോടെ എയർ ഏഷ്യ വിമാനത്തിലലാണിവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയത്. ജോലി വാഗ്ദാനം ചെയ്ത് മലേഷ്യയിലേക്ക് എത്തിക്കുകയും പിന്നീട് തട്ടിപ്പിനിരയാക്കുകയും ചെയ്ത മലയാളികളെ കുറിച്ചുള്ള വാർത്ത മീഡിയവണാണ് പുറത്ത് കൊണ്ടുവന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് എംബസി വിഷയത്തിൽ ഇടപെട്ടത്. തങ്ങൾക്ക് ഉണ്ടായ അനുഭവം ഇനി ആർക്കും ഉണ്ടാകരുതെന്നാണ് ഇവർ പറയുന്നത്.

മലഷ്യയിലെ പുച്ചിങ്ങിലായിരുന്നു മലയാളികൾ അടങ്ങിയ സംഘം കുടുങ്ങിയത്. കപ്പലിൽ സിമെൻ ജോലിക്കായി ഏജൻറുമാർ എത്തിച്ച ഇവർ കബളിപ്പിക്കപ്പെടുകയും നിയമവിരുദ്ധമായി മലേഷ്യയിൽ തങ്ങുകയുമായിരുന്നു. ചിലർക്ക് ഏജന്റുമാരുടെ മർദ്ദനവും ഏറ്റ് വാങ്ങേണ്ടി വന്നു. ഇത് മലേഷ്യയിലെ മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ മീഡിയവൺ പുറത്ത് കൊണ്ടുവന്നതോടെ വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടു. ഏറെ സമ്മർദ്ദങ്ങൾക്ക് ഒടുവിൽ ഏജന്റുമാർ രണ്ട് മലയാളികളുടെ പാസ്പോർട്ട് തിരികെ നൽകി. ഇതോടെ ഇവരുടെ യാത്രാരേഖകൾ എംബസി വേഗത്തിൽ തയ്യാറാക്കുകയായിരുന്നു.

Also read: മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി

Also read: മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; മലയാളികളടക്കം കുടുങ്ങി കിടക്കുന്നു