LiveTV

Live

Kerala

യു.എൻ.എയുടെ അക്കൌണ്ടുകൾ മരവിപ്പിക്കാൻ ക്രൈംബ്രാഞ്ച് ബാങ്കുകൾക്ക് കത്ത് നൽകി

സാമ്പത്തിക ക്രമക്കേട് കേസിലാണ് ക്രൈംബ്രാഞ്ച് നടപടി 

യു.എൻ.എയുടെ അക്കൌണ്ടുകൾ മരവിപ്പിക്കാൻ ക്രൈംബ്രാഞ്ച് ബാങ്കുകൾക്ക് കത്ത് നൽകി

നഴ്സുമാരുടെ സംഘടനയായ യു.എൻ.എയുടെ അക്കൌണ്ടുകൾ മരവിപ്പിക്കാൻ ക്രൈംബ്രാഞ്ച് ബാങ്കുകൾക്ക് കത്ത് നൽകി. 6 അക്കൌണ്ടുകൾ മരവിപ്പിക്കാനാണ് കത്തിലാവശ്യപ്പെട്ടത്. സാമ്പത്തിക ക്രമക്കേട് കേസിലാണ് ക്രൈംബ്രാഞ്ച് നടപടി.

യു.എൻ.എയുടെ അക്കൌണ്ടുകൾ വഴി 3.5 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവന്നെ കേസിലാണ് ക്രൈംബ്രാഞ്ചിന്റെ സുപ്രധാന നടപടി.സംഘടനയുടെ 6 അക്കൌണ്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് 4 സ്വകാര്യ ബാങ്കുകൾക്ക് അന്വേഷണ സംഘം കത്ത് നൽകി.ക്രമക്കേട് നടന്ന അക്കൌണ്ടുകൾ വഴി ഇപ്പോഴും ഇടപാടുകൾ തുടരുന്ന പശ്ചാത്തലത്തിലാണ് നിർദേശം. കേസിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയത്.

യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ,സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് ,ഡ്രൈവർ നിതിൻ മോഹൻ,ഓഫീസ് സെക്രട്ടറി ജിത്തു എന്നിവരാണ് കേസിലെ പ്രതികൾ. ജാസ്മിൻഷാ അടക്കമുളള പ്രതികൾ സംഘടനയുടെ അക്കൌണ്ടിൽ നിന്ന് വൻതുകകൾ അനധികൃതമായി പിൻവലിക്കുകയും മറ്റ് അക്കൌണ്ടിലേക്ക് അയക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.