LiveTV

Live

Kerala

ജനവാസ മേഖലയിലെ കള്ള് ഷാപ്പ് നാട്ടുകാര്‍ പൂട്ടിച്ചു

ജനവാസ മേഖലയിലെ കള്ള് ഷാപ്പ് നാട്ടുകാര്‍ പൂട്ടിച്ചു

ജനവാസ മേഖലയില്‍ വീട്ടില്‍ തുടങ്ങിയ കള്ള് ഷാപ്പ് നാട്ടുകാര്‍ പൂട്ടിച്ചു. പാലക്കാട് ചളവറ അനങ്ങനടിയിലാണ് വീട്ടില്‍ കള്ള്ഷാപ്പ് തുടങ്ങിയത്. നാട്ടുകാരും, പഞ്ചായത്ത് അധികൃതരും ചേര്‍ന്നാണ് കള്ള്ഷാപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ചളവറ പഞ്ചായത്തിലെ അനങ്ങനടിയിലാണ് വീട്ടില്‍ കള്ള് ഷാപ്പ് തുടങ്ങിയത്.

വീടിനായി അനുമതി ലഭിച്ച പുതിയ കെട്ടിടത്തില്‍ കള്ള് ഷാപ്പ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. നാട്ടുകാരും,പഞ്ചായത്ത് അധികൃതരും പ്രതിഷേധവുമായി രംഗത്തെത്തി. കള്ള് ഉള്‍പെടെ കൊണ്ടുവന്ന് വില്‍പ്പന നടത്താന്‍ തുടങ്ങിയപ്പോള്‍തനെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. വീട്ടില്‍ കള്ള് ഷാപ്പ് നടത്തിയതിനാല്‍ വീടിന് നല്‍കിയിരുന്ന പെര്‍മിറ്റ് പഞ്ചായത്ത് റദ്ദാക്കി.