LiveTV

Live

Kerala

നാസിലിന്റെ നീതിക്ക് വേണ്ടിയും മുഖ്യമന്ത്രി ഇടപെടണമെന്ന് സഹപാഠികള്‍

തുഷാറിന്റെ അറസ്റ്റ് സംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതിയ മുഖ്യമന്ത്രി നാസിലിന്റെ നീതിക്കുവേണ്ടിയും ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് നാസിലിന്റെ കൂട്ടുകാര്‍

നാസിലിന്റെ നീതിക്ക് വേണ്ടിയും മുഖ്യമന്ത്രി ഇടപെടണമെന്ന് സഹപാഠികള്‍

നാസില്‍ അബ്ദുല്ലയ്ക്ക് പിന്തുണയുമായി സഹപാഠികള്‍. തുഷാറിന്റെ നീതിക്കായി ഇടപെട്ട മുഖ്യമന്ത്രി നാസില്‍ അബ്ദുല്ലയുടെ നീതിക്ക് വേണ്ടിയും ഇടപെടണമെന്ന് കൂട്ടുകാര്‍ ആവശ്യപ്പെട്ടു. അതേസമയം, തുഷാറിന്റെ അറസ്റ്റ് സംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്ത് വന്നു. ഗോകുലം ഗോപാലന്റെ മകന് വേണ്ടി കത്തെഴുതുമോയെന്ന ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

തുഷാറിന്റെ അറസ്റ്റ് സംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതിയ മുഖ്യമന്ത്രി നാസിലിന്റെ നീതിക്കുവേണ്ടിയും ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് നാസിലിന്റെ കൂട്ടുകാര്‍ പറഞ്ഞു. കേസ് അനിശ്ചിതമായി നീട്ടികൊണ്ട് പോയി രക്ഷപ്പെടാനുള്ള ശ്രമമാണ് തുഷാര്‍ വെള്ളാപ്പള്ളി നടത്തുന്നത്. കൂടാതെ തുഷാറിന് വേണ്ടി നാസിലിന് മേല്‍ ഉന്നതാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും കൂട്ടുകാര്‍ ആരോപിച്ചു. അതേസമയം, തുഷാറിന്റെ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യാനാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാസിലിന് നീതി ഉറപ്പുവരുത്തണെന്നാവശ്യപ്പെട്ട് ഇവര്‍ അടുത്ത ദിവസം മുഖ്യമന്ത്രിയെ കാണും. നീതിലഭിക്കാത്ത പക്ഷം ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങാനാണ് സഹപാഠികളുടെ തീരുമാനം.