LiveTV

Live

Kerala

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നതായി രാഹുൽ ഗാന്ധി

പ്രളയക്കെടുതികൾ ബാധിച്ച വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം തിരുവമ്പാടിയിലേക്ക് തിരിച്ചു

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നതായി രാഹുൽ ഗാന്ധി

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നതായി രാഹുൽ ഗാന്ധി എം.പി. പ്രളയക്കെടുതികൾ ബാധിച്ച വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം തിരുവമ്പാടി യിലേക്ക് തിരിച്ചു.

വയനാട്ടിൽ പ്രളയക്കെടുതികൾ ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധി മൂന്നാം ദിവസം പൊഴുതന പഞ്ചായത്തിലെ ആറാം മയിൽ, വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ദുരിതബാധിതരുടെ പുനരധിവാസവും തകർന്ന പ്രദേശങ്ങളുടെ പുനർനിർമ്മാണവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സാധ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.ആ നിലപാട് മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

പ്രളയക്കെടുതികൾ ബാധിച്ച വയനാടിനെ പുനർനിർമ്മിച്ച് സന്തുലിതമായ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താനാവണമെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസത്തെ മണ്ഡല സന്ദർശനത്തിൽ മൂന്നു ദിവസവും അദ്ദേഹം വയനാട് ജില്ലയിൽ തന്നെ കേന്ദ്രീകരിക്കുകയായിരുന്നു.