LiveTV

Live

Kerala

മൂന്ന് കുട്ടികള്‍ക്കും തലസീമിയ രോഗം; ചികിത്സ ചെലവ് താങ്ങാനാവാതെ മുബാറകും കുടുംബവും

ചികിത്സ തുടരുന്നതിനിടയിലാണ് മൂത്തമകന്‍ അഹ്മദ് ഫൈസിയുടെ ആരോഗ്യനില മോശമായത്

മൂന്ന് കുട്ടികള്‍ക്കും തലസീമിയ രോഗം; ചികിത്സ ചെലവ് താങ്ങാനാവാതെ മുബാറകും കുടുംബവും

ഫോര്‍ട്ട്കൊച്ചി സ്വദേശി മുബാറക്- സൈബുന്നീസ ദമ്പതികളുടെ മൂന്നു കുട്ടികള്‍ക്കും ബീറ്റ തലസീമിയ എന്ന രോഗമാണ്. ഇളയ കുഞ്ഞിനൊഴികെ മറ്റ് രണ്ട് പേര്‍ക്കും രണ്ടാഴ്ച കൂടുമ്പോള്‍ രക്തം കയറ്റണം. ഭീമമായ ചികിത്സ ചെലവ് താങ്ങാനാവാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.

ചികിത്സ തുടരുന്നതിനിടയിലാണ് മൂത്തമകന്‍ അഹ്മദ് ഫൈസിയുടെ ആരോഗ്യനില മോശമായത്. കഴിഞ്ഞ ഒരു മാസമായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ് ഫൈസി. ഫൈസിക്ക് അടിയന്തരമായി തന്നെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രയ നടത്തേണ്ടതുണ്ട്. 30 ലക്ഷത്തോളം രൂപയാണ് അതിന് ചെലവ് വരിക. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഇതുവരെ ഇവര്‍ പിടിച്ചുനിന്നത്.

തുടര്‍ച്ചയായി കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോവേണ്ടതിനാല്‍ ഡ്രൈവറായ മുബാറക്കിന് സ്ഥിരമായി ജോലിക്കു പോകാനും സാധിക്കുന്നില്ല. മട്ടാഞ്ചേരിയിലെ ഒറ്റമുറി വാടകവീട്ടിലാണ് ഇപ്പോള്‍ ഈ കുടുംബം കഴിയുന്നത്. പ്രതിരോധ ശേഷി തീരെ ഇല്ലാത്ത ഈ കുരുന്നുകള്‍ക്ക് ഇവിടെ താമസിക്കുന്നത് മൂലം ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയേ ഉള്ളൂ.

ഇവരുടെ ബാക്ക് അക്കൌണ്ട് വിവരങ്ങള്‍ ചുവടെ

Saibunnisa MK

Account Number-10330100212553

IFSC- FDRL0001033

Federal Bank, Kochi Branch