LiveTV

Live

Kerala

നാലാമങ്കത്തില്‍ ജയം ഉറപ്പെന്ന് മാണി സി കാപ്പന്‍

മരണവും വിവാഹവും ഉള്‍പ്പടെയുള്ള ചടങ്ങുകളില്‍ പങ്കെടുത്താണ് ആദ്യഘട്ട പ്രചാരണം ആരംഭിച്ചത്.

നാലാമങ്കത്തില്‍ ജയം ഉറപ്പെന്ന് മാണി സി കാപ്പന്‍

മൂന്നുതവണ പരാജയപ്പെട്ടെങ്കിലും നാലാംതവണ പാലായില്‍ അങ്കത്തിനിറങ്ങുമ്പോള്‍ ആത്മവിശ്വാസമാണുള്ളതെന്ന് പാലാ ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. മരണവും വിവാഹവും ഉള്‍പ്പടെയുള്ള ചടങ്ങുകളില്‍ പങ്കെടുത്താണ് ആദ്യഘട്ട പ്രചാരണം ആരംഭിച്ചത്.

കെ.എം മാണിയെന്ന അതികായനെ നേരിട്ടാണ് മൂന്നുതവണയും വീണതെങ്കില്‍ നാലാം അങ്കത്തില്‍ സ്ഥിതി വ്യത്യസ്തം എന്നതാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ ആത്മവിശ്വാസം. മരണവീടുകളിലും വിവാഹ വീടുകളിലും കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് മാണി സി കാപ്പന്‍ ആദ്യഘട്ടത്തില്‍ ആരംഭിച്ചത്.