LiveTV

Live

Kerala

ഫേസ്ബുക്കില്‍ അയ്യങ്കാളിയെ അധിക്ഷേപിച്ച് ഛായാചിത്രം പ്രചരിപ്പിച്ചയാൾ പിടിയില്‍

ഫേസ്ബുക്കില്‍ അയ്യങ്കാളിയെ അധിക്ഷേപിച്ച്  ഛായാചിത്രം പ്രചരിപ്പിച്ചയാൾ പിടിയില്‍

സോഷ്യൽ മീഡിയയിലൂടെ മഹാത്മാ അയ്യങ്കാളിയെ അധിക്ഷേപിച്ചു കൊണ്ട് ഛായാചിത്രം പ്രചരിപ്പിച്ചയാൾ പിടിയിൽ. മഹാത്മാ അയ്യങ്കാളിയുടെ ഛായാചിത്രം വികൃതമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചങ്ങനാശ്ശേരി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 153 ഐ.പി.സി, 120 (o) കെ.പി ആക്ട് എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെയാണ് പിടിയിലായ വ്യക്തി ഫേസ്ബുക്ക് ഗ്രൂപ്പായ ഫാന്‍ ഫൈറ്റ് ക്ലബിലൂടെ അയ്യങ്കാളിയെ അധിക്ഷേപിച്ചു കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിനെതിരെ പിന്നീട് വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഭീം ആര്‍മി സംഭവത്തില്‍ പൊലീസില്‍ പരാതിയും നല്‍കി. കോട്ടയം ജില്ലാ പൊലീസാണ് പിടിയിലായ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.