LiveTV

Live

Kerala

പരീക്ഷക്ക് കോപ്പി അടിച്ചെന്നാരോപിച്ച് എട്ടാം ക്ലാസുകാരന് അധ്യാപകന്‍റെ ക്രൂര മര്‍ദ്ദനം

സംഭവത്തെ തുടര്‍ന്ന് മര്‍കസ് ഗാര്‍ഡന്‍ അധ്യാപകനെ സസ്പെന്‍റ് ചെയ്തു

പരീക്ഷക്ക് കോപ്പി അടിച്ചെന്നാരോപിച്ച് എട്ടാം ക്ലാസുകാരന് അധ്യാപകന്‍റെ ക്രൂര മര്‍ദ്ദനം

പരീക്ഷക്ക് കോപ്പി അടിച്ചെന്നാരോപിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപകന്‍റെ ക്രൂരമര്‍ദനം. പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡനില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങള്‍ താമരശേരി പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. സംഭവത്തെ തുടര്‍ന്ന് മര്‍കസ് ഗാര്‍ഡന്‍ അധ്യാപകനെ സസ്പെന്‍റ് ചെയ്തു. ക്ലാസ് പരീക്ഷക്ക് കോപ്പി അടിച്ചെന്നാരോപിച്ചാണ് പാലക്കാട് സ്വദേശിയായ എട്ടാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദിച്ചത്.

മര്‍ദനത്തില്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്. സംഭവം നടന്നിട്ട് സ്ഥാപന അധികൃതര്‍ വിവരം അറിയിച്ചില്ല. കുട്ടിയ്ക്ക് വൈദ്യസഹായം പോലും നല്‍കിയില്ലെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവും കുടുംബാംഗങ്ങളും താമരശേരി പോലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കി. താമരശേരി പോലീസ് കേസെടുത്തു.

വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നത് സ്ഥാപനത്തിന്റെ നയമല്ല , അധ്യാപകനെ സസ്പെന്‍റ് ചെയ്തുവെന്ന് മര്‍കസ് ഗാര്‍ഡന്‍ അധികൃതര്‍ അറിയിച്ചു. കോപ്പി അടിച്ചതിന് വിദ്യാര്‍ഥിക്ക് മര്‍ദനം മര്‍കസ് ഗാര്‍ഡനിലാണ് സംഭവം അധ്യാപകനെ സസ്പെന്‍റ് ചെയ്തു