LiveTV

Live

Kerala

സിസ്റ്റര്‍ ലൂസിക്കെതിരായ സന്യാസിനി സമൂഹത്തിന്റെ നടപടിയെ ന്യായീകരിച്ച് സിറോ മലബാര്‍ സഭ സിന‍ഡ്

നടപടിക്കെതിരെ സമരത്തിനിറങ്ങിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ‌പറയുന്നു

സിസ്റ്റര്‍ ലൂസിക്കെതിരായ സന്യാസിനി സമൂഹത്തിന്റെ നടപടിയെ ന്യായീകരിച്ച് സിറോ മലബാര്‍ സഭ സിന‍ഡ്

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ നടപടിയെ ന്യായീകരിച്ച് സിറോ മലബാര്‍ സഭ സിന‍ഡ്. നടപടിക്കെതിരെ സമരത്തിനിറങ്ങിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ‌പറയുന്നു.

കാനോനികമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തികരിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെയാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭ നിയമാനുസൃതം സ്വീകരിച്ച നടപടിക്കെതിരെ സമരത്തിനിറങ്ങിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടിവരും. സേവ് അവര്‍ സിസ്റ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും സിനഡ് വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

സേവ് അവര്‍ സിസ്റ്റേഴ്സിന്റെ പേരില്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും സിനഡ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സിറോ മലബാര്‍ സഭാ സിനഡ് ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയിലാണെന്ന പ്രസ്താവനയുമായി എസ്.ഒ.എസ് രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീ പക്ഷ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നും എസ് ഒ എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.