LiveTV

Live

Kerala

സര്‍ക്കാരിന്റെ 1000 ദിനങ്ങള്‍ ആഘോഷിക്കാന്‍ പ്രിന്റ് ചെയ്തത് ഒന്നരക്കോടി രൂപയുടെ പോസ്റ്ററും ലഘുലേഖയും

പ്രിന്റിംഗ് ചെലവുകള്‍ക്ക് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

 സര്‍ക്കാരിന്റെ 1000 ദിനങ്ങള്‍ ആഘോഷിക്കാന്‍ പ്രിന്റ് ചെയ്തത് ഒന്നരക്കോടി രൂപയുടെ പോസ്റ്ററും ലഘുലേഖയും

സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രിന്റ് ചെയ്തത് ഒന്നരക്കോടി രൂപയുടെ പോസ്റ്ററും ലഘുലേഖയും. പ്രിന്റിംഗ് ചെലവുകള്‍ക്ക് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

പിണറായി സര്‍ക്കാരിന്‍റെ ആയിരം ദിനങ്ങള്‍ ആഘോഷിക്കുന്നതിന്‍റെഭാഗമായി 75 ലക്ഷം ഫോര്‍ഡറുകളാണ് സര്‍ക്കാര്‍ അച്ചടിച്ചത്. ആകെ തുക ഒരു കോടി 34 ലക്ഷത്തി67 ആയിരത്തി 784 രൂപ. ഇതിന്റെ 50 ശതമാനം തുക നേരത്തെ നല്‍കിയിരുന്നു. ബാക്കി തുക അനുവദിച്ച് ഇന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍ വകുപ്പ് ഉത്തരവിറക്കി. 1000 ദിനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ അച്ചടിച്ച വകയില്‍ 3 ലക്ഷത്തി 31 ആയിരം രൂപ ചെലവായി. 85400 രൂപയുടെ പോസ്റ്ററുകളും അച്ചടിച്ചു. അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിനായി പുസ്തകവും പോസ്റ്ററും അടിച്ചതിനും ചെലവായ ഒന്നരലക്ഷത്തിലധികം രൂപ.

ആകെ ഒന്നരക്കോടിയോളം രൂപ സര്‍ക്കാര്‍ ആയിരം ദിനം ആഘോഷിച്ചപ്പോള്‍ പ്രിന്റിംഗ് ചെലവ് തന്നെ ആയിട്ടുണ്ട്. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടികള്‍ക്കും ഡോക്യു ഫെസ്റ്റിനും വേറയെും കോടികള്‍ ചെലവാക്കിയിട്ടുണ്ട്. പ്രളയത്തിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യത്തിനിടെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അച്ചടിച്ച് പ്രചരിപ്പിക്കാന്‍ കോടികള്‍ ചെലവാക്കുന്നത്.