LiveTV

Live

Kerala

പാലാ സീറ്റില്‍ വിജയിക്കാനുറപ്പിച്ച് കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വം

ഏത് വിധേനയും സീറ്റില്‍ വിജയിക്കണമെന്നാണ് ഇന്നലെ ചേര്‍ന്ന ജില്ല കോണ്‍ഗ്രസ് നേതൃത്വയോഗത്തിലെ തീരുമാനം

പാലാ സീറ്റില്‍ വിജയിക്കാനുറപ്പിച്ച് കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വം

കേരളാ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ പാലാ സീറ്റില്‍ വിജയിക്കാനുള്ള ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വം. ഏത് വിധേനയും സീറ്റില്‍ വിജയിക്കണമെന്നാണ് ഇന്നലെ ചേര്‍ന്ന ജില്ല കോണ്‍ഗ്രസ് നേതൃത്വ യോഗത്തിലെ തീരുമാനം.

കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം വലിയ പ്രതിസന്ധിയാണ് യു.ഡി.എഫിന് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അട്ടിമറിക്ക് അവസരം നല്കാതെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പാലായില്‍ വിജയിക്കാനാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. ഇന്നലെ രാത്രിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിച്ച് എത്രയും വേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ആര് സ്ഥാനാര്‍ത്ഥിയായാലും അഭിമാന പോരാട്ടമായി കണ്ട് വിജയിപ്പിക്കണമെന്ന ആവശ്യം ഉമ്മന്‍ ചാണ്ടിയടക്കം മുന്നോട്ട് വെക്കുകയും ചെയ്തു.

ഇന്ന് ജില്ല യു.ഡി.എഫ് ചേരുന്നുണ്ട്. ഈ യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ നിലപാട് വ്യക്തമാക്കും. രണ്ട് കൂട്ടര്‍ക്കും എതിര്‍പ്പില്ലാത്ത സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്ന് പ്രശ്നം എത്രയും വേഗം പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. അതുകൊണ്ട് തന്നെ നിലവിലെ തര്‍ക്കങ്ങള്‍ കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗത്തിനും താല്കാലികമായി അവസാനിപ്പിക്കേണ്ടി വരും.