LiveTV

Live

Kerala

പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി.കാപ്പന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

സെപ്തംബര്‍ നാലിനാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. അടുത്ത മാസം നാലിന് പാലായിൽ നടക്കുന്ന ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

 പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി.കാപ്പന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

പാലാ ഉപതെര‍ഞ്ഞെടുപ്പിൽ എന്‍.സി.പി നേതാവ് മാണി സി കാപ്പന്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി. ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സെപ്തംബര്‍ നാലിനാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍.

രാവിലെ എൻ.സി.പി സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗം ചേർന്നപ്പോൾ സംസ്ഥാന സമിതിയംഗം സാബു എബ്രഹാം മാണി സി കാപ്പന്റെ സ്ഥാനാർഥിത്വത്തെ എതിർത്തെങ്കിലും ഒടുവിൽ യോഗം മാണി സി കാപ്പനെ സ്ഥാനാർഥിയായി തീരുമാനിക്കുകയായിരുന്നു. ഉച്ചക്ക് ശേഷം ചേർന്ന എൽ.ഡി.എഫ് സംസ്ഥാന സമിതി എൻ.സി.പി തീരുമാനത്തിന് അംഗീകാരം നൽകി. തുടർന്നാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

പാലാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലായി കാണാനാകില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഇടതുമുന്നണി ഇതുവരെ ജയിക്കാത്ത മണ്ഡലമാണിതെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. കെ.എം മാണിയെ പോലെ ശക്തനായ എതിരാളി ഇല്ല എന്നത് അനുകൂല ഘടകമാണെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു.

അടുത്ത മാസം നാലിന് പാലായിൽ നടക്കുന്ന ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി, ടി.പി പീതാംബരൻ മാസ്റ്റർ, മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിക്കും എൻ.സിപി രൂപം നൽകി.

Also read: പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പ്; കേരളാ കോൺഗ്രസിൽ വെടിനിർത്തൽ

Also read: പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ തര്‍ക്കം ഒഴിവാക്കാന്‍ കേരള കോണ്‍ഗ്രസില്‍ ധാരണ  

Also read: പാലാ ഉപതെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനൊരുങ്ങി യു.ഡി.എഫ്   

മാണി സി കാപ്പനെ പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ ഏകകണ്ഠമായാണ് എൻ.സി.പി യോഗത്തിൽ ധാരണയായത്. മൂന്ന് തവണ മത്സരിച്ചയാളെന്ന നിലയിൽ മാണി സി കാപ്പൻ മണ്ഡലത്തിൽ സുപരിചിതനാണെന്ന് യോഗം വിലയിരുത്തി. പാർട്ടി തീരുമാനം മൂന്ന് മണിക്ക് നടന്ന എൽ.ഡി.എഫ് യോഗത്തെ അംഗീകരിച്ചു. വൈകീട്ട് ചേര്‍ന്ന എൻ.സി.പി തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷമാണ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.