LiveTV

Live

Kerala

വലിയ തുറയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി പുതിയ സ്കൂള്‍ കെട്ടിടം

പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെര്‍സിക്കുട്ടിയമ്മ നിര്‍വഹിച്ചു.

വലിയ തുറയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി പുതിയ സ്കൂള്‍ കെട്ടിടം

വലിയ തുറയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി പുതിയ സ്കൂള്‍ കെട്ടിടം. അരനൂറ്റാണ്ട് പഴക്കമുള്ള വലിയതുറ ഫിഷറീസ് സ്കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെര്‍സിക്കുട്ടിയമ്മ നിര്‍വഹിച്ചു. കടലാക്രമണ സമയമായാല്‍ ദുരിതാശ്വാസ ക്യാമ്പായി മാറുന്ന നിലയായിരുന്നു വലിയതുറ ടെക്നിക്കല്‍& വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്. മൂന്ന് വര്‍ഷം മുമ്പ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രി ജെ. മെര്‍സിക്കുട്ടിയമ്മ കുടുംബങ്ങള്‍ക്ക് വീടുകളും സ്കൂളിന് പുതിയ കെട്ടിടവും പ്രഖ്യാപിച്ചു.

വീടുകള്‍ നേരത്തെ യാഥാര്‍ഥ്യമായി. ഇപ്പോള്‍ സ്കൂളും. മനോഹരമായ കെട്ടിടത്തില്‍ സ്മാര്‍ട് ക്ലാസ് മുറികളും ലാബുകളുമുണ്ട്. തീരദേശത്തിന്റെ സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കടലാക്രമണം ചെറുക്കാന്‍ പൂന്തൂറ മുതല്‍ ശംഖുമുഖം വരെ ഓഫ്ഷോര്‍ ബ്രേക്‌വാട്ടര്‍ പദ്ധതി ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 314 ലക്ഷം രൂപ ചെലവിട്ടാണ് ഫിഷറീസ് സ്കൂളിന്‍റെ പുതിയ കെട്ടിടം നിര്‍ച്ചത്.