LiveTV

Live

Kerala

എന്‍.സി.പിയിലെ തര്‍ക്കം തുടരുന്നു; മാണി സി. കാപ്പനെതിരെ മറുവിഭാഗം

ഉഴവൂര്‍ വിജയനെ അനുകൂലിച്ചിരുന്ന കോട്ടയത്തെ എന്‍.സി.പി നേതാക്കളാണ് മറ്റൊരുസ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്

എന്‍.സി.പിയിലെ തര്‍ക്കം തുടരുന്നു; മാണി സി. കാപ്പനെതിരെ മറുവിഭാഗം

മാണി സി. കാപ്പനെ സ്ഥനാര്‍ത്ഥിയാക്കുന്നതിനെരെ ഒരു വിഭാഗം എന്‍.സി.പി നേതാക്കള്‍ രംഗത്ത്. ഉഴവൂര്‍ വിജയനെ അനുകൂലിച്ചിരുന്ന കോട്ടയത്തെ എന്‍.സി.പി നേതാക്കളാണ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഉഴവൂര്‍ വിജയന്റെ കാലം മുതല്‍ക്കെ കോട്ടയം ജില്ലാ കമ്മിറ്റിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഉഴവൂരിന്റെ മരണത്തില്‍ വരെ ഇത് ചര്‍ച്ചയാകുകയും ചെയ്തു. അതുകൊണ്ട് തന്നെ മാണി സി. കാപ്പന്റെ സ്ഥനാര്‍ത്ഥിത്വത്തെ ഒരു വിഭാഗം പരസ്യമായി എതിര്‍ക്കുകയാണ്. മാണി സി. കാപ്പനെ സ്ഥനാര്‍ത്ഥിയാക്കരുതെന്നാണ് ഇവരുടെ ആവശ്യം. പകരം മറ്റ് ചിലയാളുകളുടെ പേരുകള്‍ ഇവര്‍ നേതൃത്വത്തിന് കൈമാറിയിട്ടുമുണ്ട്.

ഉഴവൂര്‍ വിജയന്‍ അനുകൂലികളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. പിന്നീട് ദേശീയ നേതൃത്വം ഇടപ്പെട്ടാണ് ഇവരെ പാര്‍ട്ടിയില്‍ തിരികെ എടുത്തത്. എന്‍.സി.പിയിലെ പൊട്ടിത്തെറി പരിഹരിച്ചില്ലെങ്കില്‍ എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിച്ചേക്കാം.

Also read: പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി