LiveTV

Live

Kerala

കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ്

കാശ്മീരിലേക്ക് പ്രതിപക്ഷ നേതാക്കളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അറിയുന്നത് കൊണ്ടാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ലീഗ് നേതാക്കള്‍ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു

കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ്

ജമ്മു കാശ്മീരിനെ വിഭജിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് സാബിര്‍ എസ്. ഗഫാര്‍ പറഞ്ഞു. കാശ്മീരിലേക്ക് പ്രതിപക്ഷ നേതാക്കളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അറിയുന്നത് കൊണ്ടാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ലീഗ് നേതാക്കള്‍ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ എടുത്ത തീരുമാനം ഒട്ടും ജനാധിപത്യപരമല്ല. ഭരണഘടന സംവിധാനത്തെ തകര്‍ക്കുകയാണ് ചെയ്തതെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് സാബിര്‍ എസ് ഗഫാര്‍ പറഞ്ഞു.

എല്ലാ നിലക്കും തെറ്റായ തീരുമാനമാണ് ബി.ജെ.പി സര്‍ക്കാര്‍ എടുത്തത്. കശ്മീരിലേക്ക് പ്രതിപക്ഷ നേതാക്കളെ കടത്തിവിടില്ലെന്ന് നന്നായി അറിയാം. രാഷ്ട്രീയ നാടകം കാണിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ലീഗ് എം.പിമാര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പോവാതിരുന്നത്. ശ്രീനഗറിലേക്ക് കടത്തിവിടില്ലെന്ന് അറിയാം. അതുകൊണ്ടാണ് ലീഗ് എം.പിമാര്‍ പോവാതിരുന്നത്. പാര്‍ലമെന്‍റില്‍ ഇടപെടുകയാണ് ലീഗിന്‍റെ നയം.