LiveTV

Live

Kerala

മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി

ഇവരുടെ യാത്രാ രേഖകൾ എംബസി തയ്യാറാക്കി. അടുത്ത ദിവസം തന്നെ ഇവരെ കേരളത്തിൽ എത്തിക്കും 

 മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി

മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിൽ കുടുങ്ങിയ മലയാളികളെ രക്ഷപെടുത്തി. ഇവരിൽ രണ്ടു പേരെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ എംബസി പൂർത്തീകരിച്ചു. മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് പുറത്ത് കൊണ്ടുവന്നത് മീഡിയവണാണ്

മലഷ്യയിലെ പുച്ചിങ്ങിലായിരുന്നു മലയാളികൾ അടങ്ങിയ സംഘം കുടുങ്ങിയത്. കപ്പലിൽ സിമെൻ ജോലിക്കായി ഏജൻറുമാർ എത്തിച്ച ഇവർ കബളിപ്പിക്കപ്പെടുകയും നിയമവിരുദ്ധമായി മലേഷ്യയിൽ തങ്ങുകയുമായിരുന്നു. ചിലർക്ക് ഏജന്റുമാരുടെ മർദ്ദനവും ഏറ്റ് വാങ്ങേണ്ടി വന്നു. ഇത് മലേഷ്യയിലെ മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ മീഡിയ വൺ പുറത്ത് കൊണ്ടുവന്നതോടെ വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടു. ഏറെ സമ്മർദ്ദങ്ങൾക്ക് ഒടുവിൽ ഏജന്റുമാർ രണ്ട് മലയാളികളുടെ പാസ്പോർട്ട് തിരികെ നൽകി. ഇതോടെ ഇവരുടെ യാത്രാരേഖകൾ എംബസി വേഗത്തിൽ തയ്യറാക്കി. നാളെ കേരളത്തിൽ ഇവർ എത്തും.

ഇവർക്ക് ഒപ്പം എത്തിയ മറ്റുള്ളവരും സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയ എംബസിയും സാമൂഹിക പ്രവർത്തകരും ഇവരുടെയും യാത്രാ രേഖകൾ ശരിയാക്കാനുള്ള ശ്രമത്തിലാണ്.

Also read: മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; മലയാളികളടക്കം കുടുങ്ങി കിടക്കുന്നു