LiveTV

Live

Kerala

കൊങ്കണ്‍ പാതയില്‍ ട്രയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകും

മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയില്‍ പുതിയ ട്രാക്ക് സ്ഥാപിച്ചാല്‍ മാത്രമേ ട്രയിന്‍ ഗതാഗതം സാധ്യമാകൂ

കൊങ്കണ്‍ പാതയില്‍ ട്രയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകും

കൊങ്കണ്‍ പാതയില്‍ ട്രയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകും. മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയില്‍ പുതിയ ട്രാക്ക് സ്ഥാപിച്ചാല്‍ മാത്രമേ ട്രയിന്‍ ഗതാഗതം സാധ്യമാകൂ. പാടിക്കും - കുലശേഖരക്കും ഇടക്ക് 400 മീറ്റര്‍ പുതിയ ട്രാക്കാണ് സ്ഥാപിക്കുക. കൊങ്കന്‍ വഴിയുള്ള പ്രധാന ട്രയിന്‍ സര്‍വീസുകള്‍ റദ്ദ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊങ്കൺ പാതയിൽ മണിടിച്ചിൽ ഉണ്ടായത്. തുടർച്ചയായി ആറാം ദിവസമാണ് കൊങ്കൺ വഴിയുള്ള ട്രയിൻ ഗതാഗതം പൂർണമയും നിലക്കുന്നത്. കർണാടകയിലെ പാടിക്കും - കുലശേഖരണം ഇടയിൽ പുതിയ ട്രാക്ക് സ്ഥാപിച്ചാൽ മാത്രമെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയൂ. ഒരു പാത മാത്രം ഉള്ള ഈ ഭാഗത്ത് 400 മീറ്റർ പുതിയ പാത നിർമ്മിക്കും. കാലവസ്ഥ അനുകൂലമായാൽ രണ്ട് ദിവസം കൊണ്ട് പാതയുടെ നിർമ്മാണം പൂർത്തിയാകും. നിലവിൽ മണ്ണിടിച്ചിലുണ്ടായ പാത സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. കൊങ്കൺ വഴിയുള്ള പ്രധാന ട്രയിനുകളെല്ലാം റദ്ദു ചെയ്തിരിക്കുകയാണ്. ഏതാനും ട്രയിനുകൾ വഴി തിരിച്ച് വിട്ടിട്ടുണ്ട്. കാസർകോട് നിന്നും മുംബൈയിലേക്ക് പോകുന്ന ട്രയിനുകൾ സൂറത്ത് കൽ വഴിയാണ് സർവീസ് നടത്തുന്നത്.കൊങ്കൺ പാത അടച്ചതോടെ യാത്രക്കാർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.