Top

രണ്ട് കിഡ്നിയും തകരാറില്‍: സുമനസുകളുടെ കനിവു കാത്ത് ഒരു 12 കാരന്‍ 

വേദനയാണ്, ശരീരമാസകലം, സഹിക്കാനാകാതെ വരുമ്പോള്‍ അവന്‍ കരയും. അവനൊപ്പം കരയുകയല്ലാതെ നൊഷാദിനും ഭാര്യ ഷീജക്കും മറ്റുവഴികളില്ല

MediaOne Logo

Web Desk 11

  • Updated:

    2019-08-28 05:30:04.0

Published:

28 Aug 2019 5:30 AM GMT

രണ്ട് കിഡ്നിയും തകരാറില്‍: സുമനസുകളുടെ കനിവു കാത്ത് ഒരു 12 കാരന്‍ 
X

രണ്ടുകിഡ്നിയും തകരാറിലായ 12 വയസുകാരന്‍ ആസിഫിന് ഇനി ജീവിക്കണമെങ്കില്‍ ചികിത്സാസഹായം കൂടിയേ തീരൂ. കൂലിപ്പണിക്കാരനായ കൊല്ലം കടവൂര്‍ സ്വദേശി നൌഷാദ് മകന്‍റെ ചികിത്സക്കുള്ള തുക കണ്ടെത്താനാകാതെ വലയുകയാണ്. വേദനയാണ്, ശരീരമാസകലം, സഹിക്കാനാകാതെ വരുമ്പോള്‍ അവന്‍ കരയും. അവനൊപ്പം കരയുകയല്ലാതെ നൊഷാദിനും ഭാര്യ ഷീജക്കും മറ്റുവഴികളില്ല.

മകനെ മടക്കിയെത്തിക്കാന്‍ കിടപ്പാടം വിറ്റു. അതും പോരാതെ വന്നപ്പോള്‍ കൈനീട്ടുകയല്ലാതെ അയാള്‍ മറ്റെന്തുചെയ്യാന്‍. ആസിഫിന്‍റെ പിതാവ് കുഞ്ഞനുജത്തി സ്കൂളില്‍ പോകുമ്പോള്‍ ആസിഫ് നോക്കി നില്‍ക്കും. അവള്‍ക്കൊപ്പം സ്കൂളിലേക്ക് പോകാന്‍, പഠിക്കാന്‍, ജീവിക്കാന്‍ സഹായം യാചിക്കുകയാണ് ഇവര്‍.

Noushad A

Indian Bank

Kadappakkada Branch

Account No: 6795716297

IFSC: IDIB000K274

ഫോണ്‍: 7593052519

TAGS :

Next Story