LiveTV

Live

Kerala

പള്ളിത്തര്‍ക്കം: സഭ പ്രതിസന്ധിയിലെന്ന് തോമസ് പ്രഥമൻ കാതോലിക്കാ ബാവ

പ്രശ്ന പരിഹാരത്തിന് ചര്‍ച്ചക്ക് തയ്യാറെങ്കിലും ഓര്‍ത്തഡോക്സ് പക്ഷം സഹകരിക്കുന്നില്ലെന്ന് തോമസ് പ്രഥമൻ കാതോലിക്കാ ബാവ

പള്ളിത്തര്‍ക്കം: സഭ പ്രതിസന്ധിയിലെന്ന് തോമസ് പ്രഥമൻ കാതോലിക്കാ ബാവ

പള്ളിത്തര്‍ക്കത്തില്‍ സഭ പ്രതിസന്ധിയിലാണെന്ന് യാക്കോബായ സഭ. പ്രശ്ന പരിഹാരത്തിന് ചര്‍ച്ചക്ക് തയ്യാറെങ്കിലും ഓര്‍ത്തഡോക്സ് പക്ഷം സഹകരിക്കുന്നില്ലെന്ന് തോമസ് പ്രഥമൻ കാതോലിക്കാ ബാവ പറഞ്ഞു.

ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കത്തിൽ സർക്കാർ നല്ല രീതിയിൽ ഇടപെടുന്നുണ്ടെങ്കിലും ഓർത്തഡോക്സ് പക്ഷം സഹകരിക്കുന്നില്ല. അഞ്ച് തവണ മധ്യസ്ഥ ചർച്ച നടത്തി. സഭ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും യlക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞു.

പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് പക്ഷവുമായി ചർച്ച നടത്തുന്ന കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാണ്. പക്ഷേ വിശ്വാസപരമായ കാര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി ബിഷപ്പ് ജോസഫ് മാർ ഗ്രീഗോറിയോസ് വ്യക്തമാക്കി.

യഥാർഥ ഭരണഘടന ഹാജരാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടും ഓർത്തഡോക്സ് പക്ഷം ഒളിച്ചു കളിക്കുന്നത് ദുരൂഹമാണ്. ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട വ്യക്തതക്കുറവ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി.