LiveTV

Live

Kerala

യാക്കോബായ സഭ മെത്രോപ്പൊലീത്തന്‍ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും

ബസേലിയോസ് തോമസ് പ്രഥമൻ ബാവ മെത്രോപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനമൊഴിഞ്ഞതോടെയാണ് രഹസ്യ വോട്ടെടുപ്പിലൂടെ ജോസഫ് മാർ ഗ്രിഗോറിയോസിനെ തെരഞ്ഞെടുത്തത്

യാക്കോബായ സഭ മെത്രോപ്പൊലീത്തന്‍ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും

യാക്കോബായ സഭയുടെ പുതിയ മെത്രോപ്പൊലീത്തന്‍ ട്രസ്റ്റിയായി ജോസഫ് മാർ ഗ്രിഗോറിയോസിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ബസേലിയോസ് തോമസ് പ്രഥമൻ ബാവ മെത്രോപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനമൊഴിഞ്ഞതോടെയാണ് രഹസ്യ വോട്ടെടുപ്പിലൂടെ ജോസഫ് മാർ ഗ്രിഗോറിയോസിനെ തെരഞ്ഞെടുത്തത്.

നിലവിൽ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയാണ് ജോസഫ് മാർ ഗ്രിഗോറിയോസ്. ബസേലിയോസ് തോമസ് പ്രഥമൻ ബാവ മെത്രോപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനമൊഴിഞ്ഞതോടെയാണ്

കഴിഞ്ഞ മാസം രഹസ്യ വോട്ടെടുപ്പിലൂടെ ജോസഫ് മാർ ഗ്രിഗോറിയോസിനെ തെരഞ്ഞെടുത്തത്. 2002ന് ശേഷം നടന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇന്ന് ചേരുന്ന സഭയുടെ വർക്കിംഗ് കമ്മിറ്റി ,മാനേജിംഗ് കമ്മിറ്റി എന്നിവയുടെ അംഗീകാരം ലഭിക്കുന്നതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ബസേലിയോസ് തോമസ് പ്രഥമൻ ബാവ മെത്രോപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞതോടെ അഡ്മിനിസ്ട്രേഷന്‍ ചുമതല പാര്‍ത്രിയര്‍ക്കീസ് ബാവ ഇടപെട്ട് മൂന്ന് മെത്രാപ്പൊലീത്തമാരുടെ സമിതിയെ മെത്രോപ്പൊലീത്ത ട്രസ്റ്റി ചുമതല ഏല്‍പ്പിച്ചിരുന്നു. ഈ ട്രസ്റ്റിയാണ് നിലവില്‍ ഈ ചുമതല വഹിച്ചുപോന്നിരുന്നത്. യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം വലിയ രീതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ മെത്രോപ്പൊലീത്തന്‍ ട്രസ്റ്റിയുടെ തീരുമാനങ്ങളും നിര്‍ണായകമാകും.