LiveTV

Live

Kerala

ബാങ്കിന് നല്‍കിയ പരാതി ചോര്‍ത്തി ഇന്റര്‍നെറ്റ് തട്ടിപ്പ്; പൊലീസ് വീഴ്ച വരുത്തിയതായി പരാതിക്കാര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ആദ്യഘട്ടത്തില്‍ കേസ് എടുക്കാന്‍ താല്‍പര്യം കാട്ടിയില്ലെന്ന് പരാതിക്കാര്‍ മീഡിയവണിനോട് പറഞ്ഞു 

ബാങ്കിന് നല്‍കിയ പരാതി ചോര്‍ത്തി ഇന്റര്‍നെറ്റ് തട്ടിപ്പ്; പൊലീസ് വീഴ്ച വരുത്തിയതായി പരാതിക്കാര്‍

ബാങ്കിന് നല്‍കിയ പരാതിയുടെ വിവരങ്ങള്‍ ചോര്‍ത്തി അക്കൌണ്ടുകളില്‍ നിന്നും പണം തട്ടിയ കേസുകളില്‍ പൊലീസ് വീഴ്ച വരുത്തിയതായി പരാതിക്കാര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ആദ്യഘട്ടത്തില്‍ കേസ് എടുക്കാന്‍ താല്‍പര്യം കാട്ടിയില്ലെന്ന് പരാതിക്കാര്‍ മീഡിയവണിനോട് പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൌണ്ടില്‍ നിന്നും പണം തട്ടിയതായുള്ള പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോഴത്തെ പൊലീസ് നിലപാട് പരാതിക്കാരി പറയുന്നത് കേള്‍ക്കുക. പിന്നീട് സൈബര്‍ സെല്ലിലടക്കം പരാതി നല്‍കിയതോടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മറ്റൊരു പരാതിക്കാരിയായ മിനി മനോജിന് എഫ്.ഐ.ആര്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ഒരു പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് പണം ലഭിക്കാതിരിക്കുകയും അക്കൌണ്ടില്‍ നിന്ന് പണം പോവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ ബാങ്കിന് പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയുടെ വിവരങ്ങള്‍ ചോര്‍ത്തി ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് അക്കൌണ്ടിലെ ബാക്കി പണം കൂടി തട്ടിയെടുത്തുവെന്നായിരുന്നു പരാതി.