LiveTV

Live

Kerala

രാഹുലിനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കി വയനാട്ടുകാരന്‍... വീഡിയോ വൈറല്‍

ഈ മാസം ആദ്യം രാഹുൽ രണ്ടുദിവസത്തെ കേരള സന്ദർശനം നടത്തിയിരുന്നു. 

രാഹുലിനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കി വയനാട്ടുകാരന്‍... വീഡിയോ വൈറല്‍

വയനാട് സന്ദർശനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ യുവാവ് ആലിംഗനം ചെയ്ത് ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. തന്റെ ലോക്സഭാ മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ സന്ദർശം നടത്തുന്നതിനിടെയാണ് നാട്ടുകാരന്റെ സ്നേഹപ്രകടനം. വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍ നാട്ടുകാരോടും പാർട്ടി നേതാക്കളോടും സംവദിച്ചു. കാഞ്ഞിരങ്ങാട് എത്തിയപ്പോള്‍ റോഡ് അരികത്തെ ഒരു ചായക്കടയിൽ കാര്‍ നിർത്തി ചായയും കുടിച്ചാണ് രാഹുല്‍ മടങ്ങിയത്. ഈ മാസം ആദ്യം രാഹുൽ രണ്ടുദിവസത്തെ കേരള സന്ദർശനം നടത്തിയിരുന്നു.