LiveTV

Live

Kerala

സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി നിയമാനുസൃതമെന്ന് സിറോ മലബാര്‍ സഭ സിനഡ്

സിസ്റ്റര്‍ ലൂസിക്കെതിരെ  സ്വീകരിച്ച നടപടിക്കെതിരെ സമരത്തിനിറങ്ങുന്നവര്‍ സഭയുടെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നും സിറോ മലബാര്‍ സിനഡ്.

സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി നിയമാനുസൃതമെന്ന് സിറോ മലബാര്‍ സഭ സിനഡ്

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി ജനറാള്‍ എടുത്ത നടപടി തികച്ചും നിയമാനുസൃതമാണെന്ന് സീറോ മലബാര്‍ സിനഡ്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭ നിയമാനുസൃതം സ്വീകരിച്ച നടപടിക്കെതിരെ സമരത്തിനിറങ്ങുന്നവര്‍ സഭയുടെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നും സിറോ മലബാര്‍ സിനഡ്.

മാനന്തവാടി രൂപതയിലെ ക്ലാരിസ്റ്റ് പ്രൊവിന്‍ഷ്യല്‍ ഹൗസിനു മുന്നില്‍ സേവ് അവര്‍ സിസ്റ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ സമരത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് സിനഡ് ആവശ്യപ്പെട്ടു.