LiveTV

Live

Kerala

മോദി സ്തുതി; കേരള നേതാക്കളെ പരിഹസിച്ച് ശശി തരൂര്‍

വിശ്വാസ്യത വീണ്ടെടുക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് തന്ത്രം പുനരാവിഷ്‌കരിക്കണമെന്നും തരൂര്‍

മോദി സ്തുതി; കേരള നേതാക്കളെ പരിഹസിച്ച് ശശി തരൂര്‍

നരേന്ദ്രമോദിയെ സ്തുതിച്ചതിന്റെ പേരില്‍ വിമര്‍ശനമുന്നയിച്ച കേരള നേതാക്കളെ പരിഹസിച്ച് ശശി തരൂര്‍. തന്റെ ട്വീറ്റ് വളച്ചൊടിച്ച് മോദി സ്തുതിയായി വ്യാഖ്യാനിക്കുകയായിരുന്നു. മോദി ചെയ്ത കാര്യങ്ങളെ അംഗീകരിക്കാതിരുന്നാല്‍ അത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും തരൂര്‍ പറഞ്ഞു.

Also read: മോദി പരാമര്‍ശം; മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍

Also read: മോദി സ്തുതി; തരൂരിനോട് കോണ്‍ഗ്രസ് വിശദീകരണം തേടി

പാര്‍ട്ടി വിട്ട് തിരിച്ച് വന്നവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും മുരളീധരനെ ലക്ഷ്യമിട്ട് തരൂര്‍ പറഞ്ഞു. മോദിയെയും ബി.ജെ.പിയേയും പാര്‍ലമെന്റിനകത്തും പുറത്തും വിമര്‍ശിച്ചിട്ടുണ്ട്. മോദിയെ വിമര്‍ശിച്ചതിന് ബി.ജെ.പിക്കാര്‍ രണ്ടു കേസുകള്‍ നല്‍കിയിട്ടുണ്ടെന്നും വിശ്വാസ്യത വീണ്ടെടുക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് തന്ത്രം പുനരാവിഷ്‌കരിക്കണമെന്നും തരൂര്‍ പറഞ്ഞു.