LiveTV

Live

Kerala

ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

സംഭവം മറച്ചു വച്ച ക്ലാസ് ടീച്ചർക്കെതിരെയും കേസെടുത്തേക്കും

ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ശ്രീകാര്യം സ്വദേശിയായ സന്തോഷിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അധ്യാപകനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. സംഭവം മറച്ചു വച്ച ക്ലാസ് ടീച്ചർക്കെതിരെയും കേസെടുത്തേക്കും. ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസുകാരനെയാണ് ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ ശ്രീകാര്യം സ്വദേശിയായ സന്തോഷ്നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെ വൈകിട്ട് അഞ്ചരക്ക് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പിടി കൂടിയത്. കഴിഞ്ഞ മാസം 27നാണ് സ്കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകർ ഉപയോഗിക്കുന്ന ബാത്ത് റൂമിൽ കൊണ്ട് പോയി നിരവധി തവണ പീഡിപ്പിച്ചതായി കുട്ടിയുടെ അമ്മ അറിയുന്നത്.തുടർന്നാണ് പൊലീസിൽ പരാതി നൽകുന്നത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ അദ്ധ്യാപകൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിനിടയിലാണ് അറസ്റ്റുണ്ടായത്. പീഡനവിവരം കുട്ടി ആദ്യം ക്ലാസ് ടീച്ചറോട് പറഞ്ഞെങ്കിലും ക്ലാസ് ടീച്ചർ ബോധപൂർവ്വം മറച്ചു വച്ചു എന്ന മൊഴിയിൽ നിയമോപദേശം തേടിയ ശേഷം കേസ് എടുക്കാനാണ് അന്വഷണ സംഘത്തിന്‍റെ നീക്കം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.