LiveTV

Live

Kerala

ഉമ്മന്‍ചാണ്ടിയെ അനുകരിക്കാന്‍ പുതുപ്പള്ളിയില്‍ എത്തിയ പയ്യന്‍, കയ്യടി  

കൊല്ലത്തെ പാരിപ്പള്ളിയില്‍ നിന്നുള്ള റിഷാദാണ് ഉമ്മന്‍ചാണ്ടിയെ അനുകരിച്ച് അദ്ദേഹത്തേയും ചുറ്റുംകൂടി നിന്നവരെയും ചിരിപ്പിച്ചത്.

ഉമ്മന്‍ചാണ്ടിയെ അനുകരിക്കാന്‍ പുതുപ്പള്ളിയില്‍ എത്തിയ പയ്യന്‍, കയ്യടി  

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മിമിക്രി താരങ്ങള്‍ അനുകരിക്കുന്നത് പുതുമയുള്ള കാര്യമല്ല. അവരെയെല്ലാം ആവോളം പ്രോത്സാഹിപ്പിക്കാറുമുണ്ട് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇക്കഴിഞ്ഞ ഞായാറാഴ്ചയ ഒരു പയ്യന്‍ ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന് മുന്നില്‍ നിന്ന് അനുകരിച്ചതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

കൊല്ലത്തെ പാരിപ്പള്ളിയില്‍ നിന്നുള്ള റിഷാദാണ് ഉമ്മന്‍ചാണ്ടിയെ അനുകരിച്ച് അദ്ദേഹത്തേയും ചുറ്റുംകൂടി നിന്നവരെയും ചിരിപ്പിച്ചത്. പരാതികളും ആവശ്യങ്ങളുമായി തന്നെ കാണാൻ വരുന്നവർക്കിടയിൽ ഇങ്ങനെ ഒരു ആവശ്യവുമായി എത്തിയ റിഷാദിനെയും ഉമ്മന്‍ചാണ്ടി പിണക്കിയില്ല.

അവസാനം ഉമ്മന്‍ചാണ്ടി റിഷാദിന് കൈകൊടുക്കുന്നതും കാണാം. ഞായറാഴ്ച ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ഉണ്ടാവും എന്നറിഞ്ഞു, കൊല്ലത്തെ പാരിപ്പളളിയിൽ നിന്നും രാവിലെ 5 മണിക്ക് ട്രെയിൻ കയറി പുതുപ്പള്ളിയിൽ വന്നതായിരുന്നു റിഷാദ്.