LiveTV

Live

Kerala

നിരപരാധിയെന്ന് രാജ്യത്തിന് ബോധ്യപ്പെട്ടുവെന്ന് റഹീം

തീവ്രവാദ സംഘടനയെന്നല്ല ഒരു സംഘടനയുമായി ബന്ധമില്ല. ഇതിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്നും റഹീം മീഡിയവണിനോട് പറഞ്ഞു.

നിരപരാധിയെന്ന് രാജ്യത്തിന് ബോധ്യപ്പെട്ടുവെന്ന് റഹീം

നിരപരാധിയെന്ന കാര്യം രാജ്യത്തിന് ബോധ്യപ്പെട്ടുവെന്ന് തീവ്രവാദബന്ധത്തിന്റെ പേരില്‍ പൊലീസ് ചോദ്യം ചെയ്ത റഹീം. തീവ്രവാദ സംഘടനയെന്നല്ല ഒരു സംഘടനയുമായി ബന്ധമില്ല. ചില വ്യക്തികളുടെ വൈരാഗ്യം തീര്‍ത്തതാണ് ഈ കേസെന്നും കൊടുങ്ങല്ലൂര്‍ സ്വദേശിയായ റഹീം പറഞ്ഞു. ഇതിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്നും റഹീം മീഡിയവണിനോട് പറഞ്ഞു.