LiveTV

Live

Kerala

ഇന്റര്‍നെറ്റ് ബാങ്ക് തട്ടിപ്പിന് പുതിയ രീതികളുമായി തട്ടിപ്പ് സംഘം; ബാങ്കിന് നല്‍കുന്ന പരാതിയുടെ വിശദാംശങ്ങള്‍ തട്ടിപ്പ് സംഘത്തിന് 

ബാങ്കുമായും തട്ടിപ്പ് സംഘത്തിന് ബന്ധമെന്ന് സംശയം

ഇന്റര്‍നെറ്റ് ബാങ്ക് തട്ടിപ്പിന് പുതിയ രീതികളുമായി തട്ടിപ്പ് സംഘം; ബാങ്കിന് നല്‍കുന്ന പരാതിയുടെ വിശദാംശങ്ങള്‍ തട്ടിപ്പ് സംഘത്തിന് 

അക്കൌണ്ടില്‍ നിന്നും സാങ്കേതിക കാരണങ്ങളാല്‍ പണം നഷ്ടപ്പെട്ടവരെ കുരുക്കി സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് കോവൂര്‍ ബ്രാഞ്ചിലെ അക്കൌണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയവരെ, വിളിച്ച് കബളിപ്പിച്ചാണ് പണം തട്ടിയത്. ബാങ്കിന് നല്‍കിയ പരാതിയിലെ വിവരങ്ങള്‍ ഉപഭോക്താവിനോട് ഇങ്ങോട്ട് പറഞ്ഞ് ഫോണില്‍ വരുന്ന ഒ.ടി.പി നമ്പര്‍ സ്വന്തമാക്കുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. ബാങ്കിന് നല്‍കുന്ന പരാതിയിലെ വിവരങ്ങള്‍ എങ്ങനെ തട്ടിപ്പ് സംഘത്തിന്റെ കൈവശമെത്തുന്നുവെന്നതും ദുരൂഹമായി തുടരുകയാണ്.

എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചില്ലെന്നും അക്കൌണ്ടില്‍ നിന്നും പണം പോവുകയും ചെയ്തതിനെ തുടര്‍ന്നാണ് മിനി മനോജും, സിജി മോള്‍ ഐസക്കും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ പരാതിപ്പെട്ടത്. മിനി ടോള്‍ ഫ്രീനമ്പറിലും സിജി ബാങ്കിന്റെ ശാഖയില്‍ നേരിട്ട് എത്തിയുമാണ് പരാതി നല്‍കിയത്. പക്ഷേ പിന്നീട് സംഭവിച്ചത് ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് രണ്ട് പേര്‍ക്കും ഫോണ്‍ വിളി എത്തുകയായിരുന്നു. രണ്ട് പേരും തട്ടിപ്പിന് ഇരയായത് ദിവസങ്ങളുടെ ഇടവേളയിലുമാണ്. തങ്ങള്‍ ബാങ്കിന് നല്‍കിയ പരാതിയിലെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിച്ചതില്‍ ബാങ്കിനും ഉത്തരവാദിത്വമുണ്ടെന്നാണ് പരാതിക്കാരുടെ നിലപാട്.