LiveTV

Live

Kerala

പാലായിലെ ഇടത് മുന്നണി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും

മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് നിലവിലെ സൂചന.

പാലായിലെ ഇടത് മുന്നണി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും

പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും. മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് നിലവിലെ സൂചന. ഘടകകക്ഷികളുടെ സീറ്റ് പിടിച്ചെടുക്കാന്‍ സി.പി.എം ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇടത് മുന്നണിയിലെ ഘടകകക്ഷിയായ എന്‍.സി.പിക്കാണ് പാലാ സീറ്റ് നല്‍കിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ സീറ്റ് എന്‍.സി.പിയില്‍ നിന്ന് സി.പി.എം ഏറ്റെടുക്കാനും സാധ്യതയില്ല. ഇക്കാര്യം ഉറപ്പായ സാഹചര്യത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളിലേക്ക് എന്‍.സി.പി കടന്നിരിക്കുന്നത്.

നാളെ രാവിലെ സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്‍റുമാരുടേയും യോഗം തിരുവനന്തപുരത്ത് ചേരും. കഴിഞ്ഞ തവണ കെ.എം മാണിയോട് മികച്ച മത്സരം കാഴ്ച വച്ച മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് നിലവിലെ സൂചന. സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മുന്നണി യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് എന്‍.സി.പി ആലോചിക്കുന്നത്. സീറ്റിന് അവകാശവാദം ഉന്നയിക്കില്ലെങ്കിലും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സി.പി.എമ്മിന്‍റെ അഭിപ്രായം കൂടി പരിഗണിക്കും.

മാണി സി കാപ്പനോട് സി.പി.എമ്മിനും താത്പര്യമുള്ളതാണ് അദ്ദേഹത്തിന്‍രെ സാധ്യത വര്‍ധിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍റെ തീയതി പ്രചാരണ പരിപാടികളും നാളത്തെ യോഗത്തില്‍ തീരുമാനിക്കും.