LiveTV

Live

Kerala

ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കുട്ടമ്പുഴ പ്രദേശവാസികള്‍

കഴിഞ്ഞവര്‍ഷമുണ്ടായ ഉരുള്‍പൊട്ടലില്‍ മലമുകളിലെ പാറകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് ഭൌമശാസ്ത്ര വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു

ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കുട്ടമ്പുഴ പ്രദേശവാസികള്‍

ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരിയില്‍ നിന്ന് മാറ്റി താമസിപ്പിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍. കഴിഞ്ഞവര്‍ഷമുണ്ടായ ഉരുള്‍പൊട്ടലില്‍ മലമുകളിലെ പാറകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് ഭൌമശാസ്ത്ര വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നാല് വശവും മലകളാല്‍ ചുറ്റപ്പെട്ട് കാടിന് നടുവിലാണ് ക്ണാച്ചേരി സ്ഥിതി ചെയ്യുന്നത്.

ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്നതാല്‍ മഴയൊന്ന് ശക്തമായാല്‍ ഈ പ്രദേശത്തുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറും. കഴിഞ്ഞ ഉരുള്‍പൊട്ടലില്‍ മലയില്‍ വിള്ളലുണ്ടായിട്ടുണ്ടെന്ന് ഭൌമശാസ്ത്ര വിദഗ്ധസംഘം കണ്ടെത്തിയിരുന്നെങ്കിലും തുടര്‍പഠനമോ നടപടികളോ ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലില്‍ കൃഷി ഭൂമിയടക്കം ആറ് ഏക്കറോളം സ്ഥലമാണ് ഒലിച്ചുപോയത്.